Breaking News

Trending right now:
Description
 
May 14, 2014

ജിമ്മി ജോര്‍ജ്‌ വാര്‍ഷികവോളി 24, 25 തീയതികളില്‍ വാഷിംഗ്‌ടണ്‍ ഡിസിയില്‍; വാഷിംഗ്‌ടണ്‍ കിംഗ്‌സ്‌ സംഘാടകര്‍

ഫ്രാന്‍സിസ്‌ തടത്തില്‍
image വാഷിംഗ്‌ടണ്‍ ഡിസി: മലയാളികളുടെ യശസ്‌ വാനോളമുയര്‍ത്തിയ ഇന്ത്യയുടെ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്‌മരണ നിലനിര്‍ത്താന്‍ അമേരിക്കയില്‍ ആരംഭിച്ച ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ 26-ാം വാര്‍ഷിക വോളിബോള്‍ ടൂര്‍ണമെന്റ്‌ മെയ്‌ 24, 25 തീയതികളില്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ മേരിലാന്‍ഡ്‌ വോളിബോള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ എതിരാളികള്‍ക്ക്‌ പേടിസ്വപ്‌നമായി കോര്‍ട്ടില്‍ മിന്നല്‍പ്പിണര്‍പോലെ ഷോട്ടുകള്‍ പായിച്ചിരുന്ന ജിമ്മി ജോര്‍ജിന്റെ സ്‌മരണ നിലനിര്‍ത്താന്‍ കാല്‍ നൂറ്റാണ്ട്‌ മുമ്പ്‌ അമേരിക്കയില്‍ ആരംഭിച്ച ഈ ടൂര്‍ണമെന്റിന്‌ ഇക്കുറി നേതൃത്വം നല്‌കുന്നത്‌ ബാള്‍ട്ടിമോര്‍ വാഷിംഗ്‌ടണ്‍ കിംഗ്‌സ്‌ സ്‌പോര്‍ട്‌സ്‌ ഫൗണ്ടേഷനാണ്‌.

അന്തര്‍ദ്ദേശീയ വോളിബോള്‍ മത്സരങ്ങളില്‍ വ്യത്യസ്‌തമായ കേളീശൈലിയിലൂടെ ഇന്ത്യയുടെ അഭിമാനതാരമായി മാറിയ ജിമ്മി ജോര്‍ജ്‌ 1987 നവംബര്‍ 30-നാണ്‌ ലോകത്തോടു വിടപറഞ്ഞത്‌. 27 വര്‍ഷംമുമ്പ്‌ പൊലിഞ്ഞ ഈ താരത്തിന്റെ പ്രഭ ഇന്നും ലോകമലയാളികളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌.
വാഷിംഗ്‌ടണ്‍ സമീപപ്രദേശങ്ങളില്‍ 10 വര്‍ഷത്തിനിടെ ആദ്യമായാണ്‌ ഈ ടൂര്‍ണമെന്റ്‌ നടക്കുന്നത്‌ എന്നത്‌ ഇത്തവണത്തെ പ്രത്യേകതയാണെന്ന്‌ സംഘാടകര്‍ പറഞ്ഞു. വടക്കേ അമേരിക്കയിലെ വിവിധ സ്‌റ്റേറ്റുകളില്‍നിന്ന്‌ 14 പ്രമുഖ ടീമുകളാണ്‌ രണ്ടുദിവസമായി നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കുചേരുന്നത്‌.

തുടര്‍ച്ചയായി 20 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 30 മത്സരങ്ങളിലായി 150 പ്രഗത്ഭ താരങ്ങള്‍ പങ്കെടുക്കും. ഏതാണ്ട്‌ 2000 വോളിബോള്‍ പ്രേമികളെയാണ്‌ കളി കാണുന്നതിന്‌ സ്റ്റേഡിയത്തില്‍ പ്രതീക്ഷിക്കുന്നത്‌. പ്രവേശനം സൗജന്യമായിരിക്കും. 

Jimmy Smash

ബഫല്ലോ സോള്‍ജിയേഴ്‌സ്‌, ഡാളസ്‌ സ്‌ട്രൈക്കേഴ്‌സ്‌, ഷിക്കാഗോ കൈരളി ലയണ്‍സ്‌, ന്യൂയോര്‍ക്ക്‌ കേരള സ്‌പൈക്കേഴ്‌സ്‌, ഡെലവര്‍ സണ്‍സ്‌, ഡിട്രോയിറ്റ്‌ ഈഗിള്‍സ്‌, ലോസ്‌ഏന്‍ജല്‍സ്‌ യൂണൈറ്റഡ്‌, ടൊറന്റോ സ്‌റ്റാലിയന്‍സ്‌, ഫിലാഡല്‍ഫിയ ഫിലിസ്റ്റാര്‍സ്‌, ന്യൂജേഴ്‌സി ഗാര്‍ഡന്‍സ്റ്റേറ്റ്‌ സിക്‌സേഴ്‌സ്‌, ടാമ്പാ ടൈഗേഴ്‌സ്‌, നയാഗ്രാ സ്‌പാര്‍ട്ടന്‍സ്‌, ഡെനവര്‍ തണ്ടേഴ്‌സ്‌, ബാള്‍ട്ടിമോര്‍ വാഷിംഗ്‌ടണ്‍ കിംഗ്‌സ്‌ എന്നീ ടീമുകളാണ്‌ ഈ മാസം 24, 25 തീയതികളില്‍ നടക്കുന്ന മത്സരത്തില്‍ മാറ്റുരയ്‌ക്കുന്നത്‌. 

Jimmy Smash

കൂടുതല്‍ വിവരങ്ങള്‍ക്ക്‌

http://www.bwkings.com/Jimmygeorge/Profile.html, http://www.kvlna.com/

For more details: 
Thomas Sebastian-240-422-1092, Jereesh jose -703-477-3207, Suede Prabhakaran-714-213-6531, Breeze Johny-202-270-9955