
ദീപാവലിദിനത്തില്‍ ഇന്ത്യക്കാര്‍ക്ക് ബഹിരാകാശത്തുനിന്ന് പ്രത്യേക ആശംസാ സന്ദേശം. അന്തര്‍ദേശീയ ബഹിരാകാശ സ്റ്റേഷനിലുള്ള ഇന്ത്യന്‍ വംശജ സുനിത വില്യംസ് ആണ് പ്രകാശത്തിന്റെ ഉത്സവവേളയില്‍ ആശംസ അറിയിച്ചത്. ന്യൂയോര്‍ക്കിലെ ഒരു ചാനല്‍ ദീപാവലിയോട് അനുബന്ധിച്ച് സുനിതയെ ഇന്റര്‍വ്യൂ ചെയ്യുകയായിരുന്നു. ത്രിവര്‍ണ പതാകയുടെ പശ്ചാത്തലത്തിലാണ് സുനിത ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്. നീല ടീഷര്‍ട്ടും ബ്രൗണ്‍നിറത്തിലുള്ള ട്രൗസറുമണിഞ്ഞ് നിലയത്തിലെ ഭാരമില്ലാത്ത അവസ്ഥയില്‍ തല കീഴായി കിടന്നുകൊണ്ട് സുനിത പങ്കെടുത്ത ദീപാവലി പ്രത്യേക പരിപാടി 75 രാജ്യങ്ങളിലെ ടിവി ചാനലുകള്‍ സംപ്രേക്ഷണം ചെയ്തു. ന്യൂയോര്‍ക്ക് വാഴ്സിറ്റിയിലെ വിദ്യാര്‍ഥി റീതി ഭല്ലയാണ് അഭിമുഖം നടത്തിയത്.