Breaking News

Trending right now:
Description
 
May 13, 2014

ഡോ.ഷീന ഷുക്കൂറിന്‌ എംജി വൈസ്‌ ചാന്‍സിലറുടെ ചുമതല

image എംജി സര്‍വകലാശാല വൈസ്‌ ചാന്‍സിലര്‍ ഡോ.എ.വി.ജോര്‍ജിനെ പുറത്താക്കിയതോടെ വൈസ്‌ ചാന്‍സലറുടെ ചുമതല പ്രോ വൈസ്‌ ചാന്‍സലറായ ഡോ.ഷീന ഷുക്കൂറിന്‌ നല്‍കിക്കൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. കാസര്‍ഗോഡ്‌ കേന്ദ്ര സര്‍വകലാശാലയില്‍ വകുപ്പു മേധാവിയായിരുന്നുവെന്ന്‌ ബയോഡേറ്റയില്‍ തെറ്റായ വിവരം കാണിച്ചു വിസിയായി നിയമനം നേടിയെന്ന്‌ കണ്ടെത്തിയിരുന്നു. കേരള ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു വൈസ്‌ ചാന്‍സലറെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പുറത്താക്കിയത്‌. നിയമ സര്‍വകലാശാല വൈസ്‌ ചാന്‍സിലറുടെ ചുമതലയും ഇപ്പോള്‍ ഷീനയ്‌ക്കാണ്‌. അക്കാദമിക്‌ മേഖലയില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ സര്‍വകലാശാലയുടെ മുഴുവന്‍ സംവിധാനത്തെയും ഒരുമിപ്പിക്കുമെന്ന്‌ ഡോ.ഷീനാ ഷുക്കൂര്‍ പറഞ്ഞു. സിന്‍ഡിക്കേറ്റ്‌ അംഗങ്ങളുടെ യോഗം ബുധനാഴ്‌ച ചേരുമെന്നും അവര്‍ പറഞ്ഞു.