Breaking News

Trending right now:
Description
 
May 12, 2014

കീബോര്‍ഡ്‌ മാന്ത്രികന്‍ സ്‌റ്റീഫന്‍ ദേവസി മെയ്‌ 31 മുതല്‍ അമേരിക്കയില്‍

image

ന്യൂജേഴ്‌സി: പ്രശസ്‌ത കീബോര്‍ഡ്‌ മാന്ത്രികന്‍ സ്‌റ്റീഫന്‍ ദേവസിയും സംഘവും അവതരിപ്പിക്കുന്ന സോളിഡ്‌ ഫ്യൂഷന്‍ ബാന്‍ഡ്‌ അമേരിക്കയില്‍ മെയ്‌ 31 മുതല്‍. ആദ്യ പ്രോഗ്രാം മേയ്‌ 31-ന്‌ ന്യൂയോര്‍ക്കിലെ യോര്‍ക്ക്‌ കോളേജ്‌ പെര്‍ഫോമിങ്‌ ആര്‍ട്ട്‌സ്‌ സെന്ററില്‍ അരങ്ങേറുന്നു. ന്യൂജേഴ്‌സിയിലെ കാര്‍വിംഗ്‌ മൈന്‍ഡ്‌ എന്റര്‍ടെയ്‌ന്‍മെന്റാണ്‌ പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു.

`റിയാ ട്രാവല്‍സ്‌ സ്‌നേഹസംഗീതം 2014' -ല്‍ സ്റ്റീഫന്‍ ദേവസിക്കൊപ്പം ഗായകന്‍ ബിനോയ്‌ ചാക്കോ, ഐഡിയാ സ്റ്റാര്‍സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്‍റി, അമൃതാ സൂപ്പര്‍ സ്റ്റാര്‍ വിജയി ജോബി കുര്യന്‍, പ്രശസ്‌ത ഗായിക സിസിലി ഏബ്രഹാം എന്നിവരും ഈ സംഗീതവിരുന്നിന്‌ മാറ്റുകൂട്ടുവാനെത്തുന്നു. സ്റ്റീഫന്‍ ദേവസിക്കൊപ്പം ജോസി ജോസ്‌ (ഗിറ്റാര്‍), നിര്‍മ്മല്‍ സേവ്യര്‍ (ഡ്രംസ്‌), ഷോമി ഡേവിഡ്‌ (പെര്‍ക്കഷന്‍), ജോസ്‌ പീറ്റര്‍ (ഫ്‌ളൂട്ട്‌/സാക്‌സോഫോണ്‍) തുടങ്ങിയ പ്രമുഖരും ഓര്‍ക്കസ്‌ട്ര അവതരിപ്പിക്കുന്നു.

ന്യൂയോര്‍ക്കിലെ യോര്‍ക്ക്‌ കോളേജ്‌ പെര്‍ഫോമിങ്‌ ആര്‍ട്ട്‌സ്‌ സെന്ററിലെ ഉദ്‌ഘാടന പരിപാടിക്കുശേഷം ജൂണ്‍ 1 ന്യൂജേഴ്‌സി ലൊഡായിലുള്ള ഫെലീഷ്യന്‍ കോളേജ്‌ ഓഡിറ്റോറിയം
ജൂണ്‍ 6 ന്യൂയോര്‍ക്ക്‌ സ്‌പ്രിങ്‌വാലി റാമപോ ഹൈസ്‌ക്കൂള്‍
ജൂണ്‍ 7 കാനഡ ഒന്റാറിയോ മീറ്റിങ്‌ പ്ലേയ്‌സ്‌
ജൂണ്‍ 8 ഇല്ലിനോയി കോപ്പര്‍നിക്കസ്‌ സെന്റര്‍
ജൂണ്‍ 13 ഒക്‌്‌ലഹോമ ഫസ്റ്റ്‌ ക്രിസ്റ്റ്യന്‍ ചര്‍ച്ച്‌
ജൂണ്‍ 14 ഹ്യൂസ്റ്റണിലെ ഇമ്മാനുവല്‍ സെന്റര്‍
ജൂണ്‍ 21 മിഷിഗണില്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ്‌ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയം
ജൂണ്‍ 22 ഫ്‌ളോറിഡ ക്‌നാനായ കമ്യൂണിറ്റി സെന്റര്‍
ജൂണ്‍ 27 പെന്‍സില്‍വേനിയയിലെ കിങ്‌ ഓഫ്‌ പ്രഷ്യ വാലിഫോര്‍ജ്‌ കണ്‍വെന്‍ഷന്‍ സെന്റര്‍
ജൂണ്‍ 28 മേരിലാന്‍ഡ്‌ ഹൈപോയിന്റ്‌ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയം
ജൂണ്‍ 29 ഫിലഡല്‍ഫിയയിലെ സീറോ മലബാര്‍ ചര്‍ച്ച്‌ ഓഡിറ്റോറിയം
എന്നിങ്ങനെയാണ്‌ പരിപാടികളുടെ ഷെഡ്യൂള്‍ നിശ്‌ചയിച്ചിരിക്കുന്നത്‌.
തുടര്‍ന്ന്‌ സംഘം കാനഡയില്‍ പരിപാടികള്‍ അവതരിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 

ഗില്‍ബര്‍ട്ട്‌ ജോര്‍ജ്‌കുട്ടി (201)926-7477
www.carvingminds.com