Breaking News

Trending right now:
Description
 
May 11, 2014

എസ്‌യുവി ഇക്കോസ്‌പോര്‍ട്ടിന്റെ ബുക്കിംഗ്‌ പുനരാരംഭിച്ചു

image ഫോര്‍ഡിന്റെ ജനപ്രിയ എസ്‌യുവി ഇക്കോസ്‌പോര്‍ട്ടിന്റെ ബുക്കിംഗ്‌ കഴിഞ്ഞദിവസം മുതല്‍ പുനരാരംഭിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ വില്‍പനയും ബുക്കിംഗും ലഭിച്ചതിനാലാണു ഓര്‍ഡര്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്‌. ഇപ്പോള്‍ വാഹനം കിട്ടാനുള്ള കാലാവധി ആറുമാസത്തില്‍ നിന്നു താഴ്‌ത്തിയിട്ടുണ്ട്‌. കൂടുതല്‍ ഉപയോക്‌താക്കളെ പിടിക്കുക എന്നതാണ്‌ ഇതിലൂടെ ഉദ്ദേശിക്കുന്നത്‌. പുറത്തിറക്കി ഒരുവര്‍ഷത്തിനുള്ളില്‍ 30 ബഹുമതികളാണ്‌ ഇക്കോസ്‌പോര്‍ട്‌ നേടിയത്‌. 18 കാര്‍, എസ്‌യുവി അവാര്‍ഡുകള്‍, ആറു വ്യൂവേഴ്‌സ്‌, റീഡേഴ്‌സ്‌ അവാര്‍ഡുകള്‍, ഇക്കോബൂസ്റ്റ്‌, സിന്‍ക്‌ സാങ്കേതികവിദ്യകള്‍ക്ക്‌ പ്രത്യേക അവാര്‍ഡുകള്‍ തുടങ്ങിയവ ലഭിച്ചു. 50, 000 എന്ന റിക്കാര്‍ഡ്‌ വില്‌പനയെത്തുടര്‍ന്നാണ്‌ കമ്പനി തത്‌കാലം ഇക്കോസ്‌പോര്‍ട്ടിന്റെ ബുക്കിംഗ്‌ നിര്‍ത്തിവച്ചത്‌.