Breaking News

Trending right now:
Description
 
May 08, 2014

മോനിക്ക മനസു തുറക്കുന്നു; ആ ബന്ധം ഇരുവരുടെയും സമ്മതത്തോടെയായിരുന്നു

image ലോകമാധ്യമങ്ങള്‍ ഒരുകാലത്ത്‌ ഏറെ ആഘോഷിച്ച-അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ക്ലിന്റന്റെ കസേര തെറിപ്പിച്ച വിവാദസംഭവത്തെക്കുറിച്ച്‌ മോണിക്ക ലെവിന്‍സ്‌കി വാനിറ്റി ഫെയര്‍ മാഗസിന്റെ പുതിയ പതിപ്പിലൂടെ വെളിപ്പെടുത്തി. മാഗസിനിലെ ലേഖനത്തില്‍ മോനിക്ക ഭൂതകാലം വ്യക്തമായിട്ടാണ്‌ തുറന്നുകാട്ടുന്നത്‌. 1995-96 കാലത്ത്‌ വൈറ്റ്‌ ഹൗസില്‍ ജീവനക്കാരിയായിരിക്കെയാണ്‌ മോണിക്ക ക്ലിന്റനുമായി അടുപ്പത്തിലാകുന്നത്‌. ക്ലിന്റന്‍ തന്നെ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചുവെന്ന പൊതുധാരണ തെറ്റായിരുന്നെന്നും അത്‌ ഇരുവരുടെയും സമ്മതത്തോടെയായിരുന്നുവെന്നും മോണിക്ക പറഞ്ഞു. മാധ്യമങ്ങള്‍ സംഭവം ആഘോഷമാക്കിയതോടെ താന്‍ മോശക്കാരിയായി. ഇന്റര്‍നെറ്റിലൂടെ തന്നെപ്പോലെ അപമാനിക്കപ്പെട്ട മറ്റൊരാള്‍ ഉണ്ടാവില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. വിവാദ സംഭവങ്ങള്‍ക്കുശേഷം മോണിക്ക അതേപ്പറ്റി പരസ്യമായി പ്രതികരിക്കുന്നത്‌ ഇതാദ്യമായിട്ടാണ്‌. 1998-ല്‍ സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന്‌ ഇന്റര്‍നെറ്റിലൂടെ വലിയ അപമാനം തനിക്ക്‌ നേരിടേണ്ടിവന്നു. അതുകൊണ്ട്‌ നെറ്റിലൂടെ അപമാനിക്കപ്പെടുന്നവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ്‌ ഇനിയുള്ള തീരുമാനം. എന്റെ ബോസ്‌ എന്നെവച്ചു മുതലെടുത്തു. അദ്ദേഹത്തിന്റെ അധികാരം നിലനിര്‍ത്താന്‍ എന്നെ ബലിയാടാക്കിയപ്പോഴാണ്‌ ഞാന്‍ ചൂഷണത്തിന്‌ ഇരയായത്‌. അധികാര കേന്ദ്രങ്ങളുടെ പിന്‍ബലത്തോടെയായിരുന്നു മാധ്യമങ്ങള്‍ മോശക്കാരിയെന്ന്‌ എന്നെ ബ്രാന്‍ഡ്‌ ചെയ്‌തത്‌. അതില്‍ ്‌അവര്‍ വിജയിച്ചുവെന്നും മോണിക്ക വ്യക്തമാക്കുന്നുണ്ട്‌.