Breaking News

Trending right now:
Description
 
Nov 13, 2012

യുഎഇയില്‍ രണ്ടുമാസത്തെ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു

image അബുദാബി: രാജ്യത്ത്‌ അനധികൃതമായി കഴിയുന്നവര്‍ക്ക്‌ യുണൈറ്റ്‌ അറബ്‌ എമിറേറ്റ്‌സ്‌ (യുഎഇ) സര്‍ക്കാര്‍ രണ്ടു മാസത്തെ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു. ഡിസംബര്‍ നാലു മുതല്‍ ഫെബ്രുവരി മൂന്ന്‌ വരെയാണ്‌ പൊതുമാപ്പ്‌ കാലാവധി. ഈ സാഹചര്യം ഉപയോഗപ്പെടുത്തി മതിയായ രേഖകളോ അനുമതിയോ കൂടാതെ രാജ്യത്ത്‌ താമസിക്കുന്നവര്‍ക്ക്‌ ഈ കാലയളവില്‍ പിഴയോ മറ്റ്‌ ശിക്ഷാനടപടികളോ കൂടാതെ രാജ്യം വിടാനാകുമെന്ന്‌ കുടിയേറ്റ വകുപ്പിന്റെ അസിസ്റ്റന്റ്‌ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ നാസര്‍ അവാഡി അല്‍ മെന്‍ഹാലി അറിയിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്ക്‌ യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെസിഡന്‍സി വകുപ്പ്‌ ഓഫീസുകളുമായി ബന്ധപ്പെട്ട്‌ ഔട്ട്‌ പാസുകള്‍ ശേഖരിക്കാം. ഇതുവഴി അവര്‍ക്ക്‌ പിഴ കൂടാതെ രാജ്യം വിടുകയോ ചെറിയ പിഴയടച്ച്‌ യഥാര്‍ഥ വീസയിലേക്ക്‌ മാറുകയോ ചെയ്യാം.