Breaking News

Trending right now:
Description
 
May 06, 2014

പുലരി വാര്‍ഷികം നടത്തി

Jose M George
image മെല്‍ബണ്‍: ജീവകാരുണ്യ രംഗത്ത്‌ ഓസ്‌ട്രേലിയയില്‍ ഒരു ശക്തിയായി മാറിയ പുലരി വിക്‌ടോറിയയുടെ വാര്‍ഷികവും അതോടനുബന്ധിച്ച്‌ നടത്തിയ സ്റ്റേജ്‌ ഷോയും കാണികള്‍ക്ക്‌ ആകര്‍ഷകമായി.

നോബിള്‍ പാര്‍ക്ക്‌ സെക്കന്‍ഡറി കോളജില്‍ വൈകുന്നേരം ആറിന്‌ തുടങ്ങിയ പരിപാടി നാട്യസുധാ ഡാന്‍സ്‌ ട്രൂപ്പ്‌ മേധാവി താരാ രാജ്‌കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ക്യാന്‍ബണില്‍ നിന്നുള്ള ജനപ്രതിനിധി ജൂസ്‌ പേരേര എംപി മുഖ്യാതിഥിയായിരുന്നു. വി കെയര്‍ ഡെന്റല്‍ ഗ്രൂപ്പ്‌ മേധാവി ഡോ. വിനോദ്‌ കുമാറും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

പുലരി കിഡ്‌സ്‌ ക്ലബിലെ കുട്ടികള്‍ അവതരിപ്പിച്ച സ്‌കിറ്റും ഒരു പറ്റം കുട്ടികള്‍ വിവിധ വര്‍ണത്തിലും വേഷത്തിലും നടത്തിയ ഡാന്‍സും മറ്റും വേറിട്ട അനുഭവമയി മാറി.

ഇതുവരെ ചെയ്‌തിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അടുത്ത ഒരു വര്‍ഷത്തെ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ആശുപത്രികള്‍ക്കും ചികിത്സക്കും റെഡ്‌ ക്രോസിനും സിടിഎയ്‌ക്കും ചെയ്‌ത സഹായങ്ങള്‍ സംഘാടകര്‍ ചടങ്ങില്‍ സമര്‍പ്പിച്ചു.