Breaking News

Trending right now:
Description
 
May 06, 2014

കാന്‍സര്‍ രോഗം: യെലേന ബാല്‍താച അന്തരിച്ചു

image കാന്‍സര്‍ രോഗത്തിന്‌ ചികിത്സയിലായിരുന്ന മുന്‍ ബ്രിട്ടീഷ്‌ ടെന്നീസ്‌ താരം യെലേന ബാല്‍താച അന്തരിച്ചു. 30 കാരിയാണ്‌. ജനുവരിയിലാണ്‌ രോഗം കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ചികിത്സ നടത്തിവരുകയായിരുന്നു. മരണസമയത്ത്‌ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടുത്തുണ്ടായിരുന്നു. ടെന്നിസില്‍ നിന്നും വിരമിച്ച്‌ രണ്ടു മാസത്തിനുള്ളില്‍ വിവാഹം നടന്നു. നിനോ സെവിറിനോയാണ്‌ ഭര്‍ത്താവ്‌. കോച്ചായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു നിനെ സെവനിറിനോ. വിവാഹത്തിന്റെ സന്തോഷനാളിലാണ്‌ കാന്‍സര്‍ രോഗം പിടിപെട്ട വിവരം അറിയുന്നത്‌. 2012 ഒളിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നു. ജൂണില്‍ ചാരിറ്റി മത്സരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ മരണം കൂട്ടിക്കൊണ്ടുപോവുകയും ചെയ്‌തു.