Breaking News

Trending right now:
Description
 
May 05, 2014

സാബു ചെമ്മലക്കുഴി നയിക്കുന്ന ക്നാനായ വിമോചന യാത്ര ജൂണ്‍ 1-നു്‌

Mathew Moolacheril
image

കോട്ടയം: നൂറ്റാണ്ടുകളായി നിലനിര്‍ത്തിവരുന്ന ക്നാനായ പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കുന്നതിനായി ക്നാനായ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍  സമരപരിപാടികളുടെ ഭാഗമായി സാബു ചെമ്മലക്കുഴി നയിക്കുന്ന ക്നാനായ വിമോചന യാത്ര ജൂണ്‍ 1-നു്‌ കോട്ടയം അതിരൂപതാ ആസ്ഥാനത്തുനിന്നും കൊച്ചിയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസിലേക്ക് നടത്തുന്നു. ക്നാനായ യൂത്ത് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ യുവജനസംഘടനകളുടെ തികഞ്ഞ പങ്കാളിത്തത്തോടെയാണു്‌ പദയാത്ര സംഘടിപ്പിക്കുന്നത്.

ജൂണ്‍ 1, ഞായറാഴ്ച്ച രാവിലെ 9 മണിക്കാരംഭിക്കുന്ന വിമോചന പദയാത്രയ്ക്ക് കാരിത്താസ്, ഏറ്റുമാനൂര്‍, കുറുപ്പുന്തറ, കടുത്തുരുത്തി, തലയോലപ്പറമ്പ്, അരയന്‍കാവ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. 

ജന്മം, കര്‍മ്മം എന്നിവകകളാല്‍ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായിരിക്കണം ക്നാനായ ഇടവകകള്‍ എന്ന സന്ദേശം വിളംബരം ചെയ്യുകയെന്നതാണു്‌ ഈ പദയാത്രയുടെ മുഖ്യലക്ഷ്യമെന്ന് സാബു പറഞ്ഞു. പാരമ്പര്യ വിശ്വാസ സംരക്ഷണത്തിനായി സഭാപിതാക്കന്മാര്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കുന്നതുവരെ സമരപരിപാടികള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ സഹനസമരത്തില്‍ അണിചേരുവാനും ഇതിന്റെ വിജയത്തിനായി പ്രാര്‍ഥിക്കുവാനും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വിശ്വാസി സമൂഹത്തോടു്‌ അഭ്യര്‍ത്ഥിക്കുന്നു.