Breaking News

Trending right now:
Description
 
May 05, 2014

ബാംഗളൂരില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 10-ന്‌

image ബാംഗളൂര്‍: ബാംഗളൂര്‍ വിവേക്‌ നഗര്‍ ഇന്‍ഫന്റ്‌ ജീസസ്‌ പള്ളിയിലുള്ള പില്‍ഗ്രിം സെന്ററില്‍ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ 10-ന്‌ നടത്തപ്പെടുന്നു. എറണാകുളം പറവൂര്‍ കാര്‍മല്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ജോസ്‌ തോമസ്‌ ഒ'കാമും ഇന്‍ഫന്റ്‌ ജീസസ്‌ പ്രയര്‍ ടീമുമാണ്‌ ധ്യാനം നയിക്കുന്നത്‌. പില്‍ഗ്രിം സെന്ററിലെ അഞ്ചാം നമ്പര്‍ ഹാളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ്‌ വചന പ്രഘോഷണവും ദിവ്യബലിയും ദിവ്യകാരുണ്യാരാധനയും രോഗശാന്തി ശുശ്രൂഷയും നടത്തപ്പെടുക. മലയാളത്തിലാണ്‌ ധ്യാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 25742128, 9980621391.