Breaking News

Trending right now:
Description
 
May 05, 2014

ടൗണ്‍സ്‌വില്ലില്‍ ഈസ്റ്റര്‍, വിഷു പരിപാടികള്‍ ആഘോഷിച്ചു

George Thomas
image

ടൗണ്‍സ്‌വില്‍: ടൗണ്‍സ്‌വില്‍ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍, വിഷു വിവിധ പരിപാടികളോടു കൂടി ആഘോഷിച്ചു. ക്യുന്‍സ്‌ ലാന്‍ഡ്‌ സ്‌റ്റേറ്റ്‌ മിനിസ്റ്റര്‍ ഡേവിഡ്‌ ക്രിസഫുള്ളി മുഖ്യാഥിതിയായിരുന്നു.

വിഷുക്കണി, കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, ടൗണ്‍സ്‌വില്‍ കോമിക്‌സിന്റെ സ്‌കിറ്റ്‌, മുതിര്‍ന്നവരുടെ കലാപരിപാടികള്‍ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടന്നു. അന്തരിച്ച ടൗണ്‍സ്വില്‍ ബിഷപ്‌ മൈക്കിള്‍ പട്‌നിയോടുള്ള ആദരസൂചകമായി അനുശോചന പ്രാര്‍ഥന നടത്തി.

യൂത്ത്‌ വിംഗിന്റെ പുതിയ ചിഹ്നം മന്ത്രി ഡേവിഡ്‌ ക്രിസഫുള്ളി, ഫാ. തോമസ്‌ പുളിക്കലിന്‌ കൈമാറി ഉദ്‌ഘാടനം നിര്‍വഹിച്ചു.

പ്രസിഡന്റ്‌ ബിജു ആക്കാംപറമ്പിലിന്റെ നേതൃത്വത്തില്‍ കമ്മിറ്റിക്കുവേണ്ടി ബിനു കെ. ജേക്കബ്‌, ലൂക്കോസ്‌ കുര്യാക്കോസ്‌, തോമാച്ചന്‍, അനില്‍ മാത്യു, ഷിബു തോമസ്‌, കുര്യാക്കോസ്‌ തോപ്പില്‍, ബിന്ദു ബിനോയ്‌, ലിന്റു ടിബി തുടങ്ങിയവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.