Breaking News

Trending right now:
Description
 
May 05, 2014

ഫ്‌ളൈദുബായ്‌ കേരളത്തിലേക്ക്‌ സര്‍വീസുകള്‍ തുടങ്ങുന്നു

image ബജറ്റ്‌ വിമാനകമ്പനിയായ ഫ്‌ളൈദുബായ്‌ കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളിലേക്ക്‌ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു, ഒരെണ്ണം ഡല്‍ഹിയിലേക്കും. പുതിയ സര്‍വീസുകള്‍ ജൂണില്‍ ആരംഭിക്കും. ജൂണ്‍ ഒന്നിനു ആരംഭിക്കുന്ന ഡല്‍ഹി-ദുബായ്‌ സര്‍വീസ്‌, ആഴ്‌ചയില്‍ നാലുതവണയും ജൂണ്‍ രണ്ടിന്‌ ആരംഭിക്കുന്ന ദുബായ്‌-തിരുവനന്തപുരം സര്‍വീസ്‌ ആഴ്‌ചയില്‍ മൂന്നു തവണയും ജൂണ്‍ മൂന്നിന്‌ ആരംഭിക്കുന്ന കൊച്ചി-ദുബായ്‌ സര്‍വീസ്‌ ആഴ്‌ചയില്‍ മൂന്നുതവണയാണയമാണുള്ളത്‌. ദുബായ്‌ എയര്‍പോര്‍ട്ടിലെ റണ്‍വേ പ്രശ്‌നത്തെ തുടര്‍ന്ന്‌ ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ ദുബായിലേക്കുള്ള സര്‍വീസുകള്‍ കുറച്ചതിനാലാണ്‌ ഫ്‌ളൈദുബായ്‌ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ചത്‌.