Breaking News

Trending right now:
Description
 
Nov 13, 2012

മദര്‍ സമരം പരിഹാരം കണ്ടില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ പണിമുടക്കുമെന്ന്‌ മുന്നറിയിപ്പ്‌:; മാനേജ്‌മെന്റ്‌ ധാര്‍ഷ്ട്യത്തിനു മുന്നില്‍ നിസഹയനായി മന്ത്രി

image തൃശൂര്‍: മാനേജ്‌മെന്റ്‌ വഴങ്ങിന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ എന്തു ചെയ്യാന്‍ സാധിക്കും? നിസഹായനായി ചോദിക്കുന്നത്‌ സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പ്‌ മന്ത്രിയാണ്‌. മദര്‍ സമരം രൂക്ഷമായ സാഹചര്യത്തില്‍ ചര്‍ച്ച നടത്തുവാന്‍ നിര്‍ബന്ധിതനായ മന്ത്രി മാനേജ്‌മെന്റ്‌ പ്രതിനിധികളും യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ച സമവായം ഇല്ലാതെ പിരിഞ്ഞപ്പോഴാണ്‌ ഈ ചോദ്യവുമായി നില്‌ക്കുന്നത്‌. 

 ഇന്ന്‌ രാവിലെ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ തൊഴില്‍ വകുപ്പ്‌ മന്ത്രി ഷിബു ബേബി ജോണിന്റെയും മന്ത്രി ഗണേഷ്‌കുമാറിന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ച നടന്നു. പക്ഷേ, മാനേജ്‌മെന്റ്‌ പിരിച്ചു വിട്ടവരെ തിരിച്ചെടുക്കില്ല എന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. 

നാളെ മുതല്‍ തൃശൂര്‍ ജില്ലയിലെ സ്വകാര്യ ഹോസ്‌പിറ്റലുകളിലെ നഴ്‌സുമാര്‍ പൂര്‍ണമായും പണിമുടക്കില്‍ ചേരുമെന്ന്‌ യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ അത്യാഹിതവിഭാഗവും ഐസിയുവിലും നഴ്‌സുമാര്‍ ജോലി ചെയ്യും. എന്നിട്ടും പരിഹാരം കാണുന്നില്ലെങ്കില്‍ സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

 മന്ത്രിമാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ നഴ്‌സുമാര്‍ രാമനിലയത്തിലേയ്‌ക്ക്‌ നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷഭരിതമായി. മാര്‍ച്ചില്‍ ചെറിയ ഉന്തും തള്ളും ഉണ്ടായി.