Breaking News

Trending right now:
Description
 
May 04, 2014

വിമലഗിരി കത്തീഡ്രല്‍ സുവര്‍ണ ജൂബിലി സമാപനം ഇന്ന്‌

image വിമലഗിരി കത്തീഡ്രല്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഇന്ന്‌ കോട്ടയത്ത്‌ നടക്കും. ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതിയും അപ്പോസ്‌തോലിക്‌ നൂണ്‍ഷ്യോയുമായ ആര്‍ച്ച്‌ ബിഷപ്‌ സാല്‍വത്തോരെ പെനാക്യോ പങ്കെടുക്കും. ആര്‍ച്ച്‌ ബിഷപ്‌ സാല്‍വത്തോരെ പെനാക്യോയുടെ മുഖ്യകാര്‍മികത്വത്തില്‍ വിമലഗിരി കത്തീഡ്രലില്‍ അര്‍പ്പിക്കുന്ന പൊന്തിഫിക്കല്‍ സമൂഹബലി വിവിധ ഭാഷകളിലാണ്‌ നടക്കുക. ദിവ്യബലി പ്രാര്‍ഥനകള്‍ ഇംഗ്ലീഷിനും ഗാനങ്ങള്‍ ലത്തീന്‍, മലയാളം ഭാഷകളിലുമായിരിക്കും. വിശ്വാസികളുടെ പ്രാര്‍ഥന മലയാളം, തമിഴ്‌, ഇംഗ്ലീഷ്‌, ലത്തീന്‍, കൊറിയന്‍ ഭാഷകളിലാണ്‌ ചൊല്ലുക. വചനവായനകള്‍ തമിഴിലും മലയാളത്തിലുമായിരിക്കും. തിരുവനന്തപുരം അതിരൂപതാ മെത്രാപ്പൊലീത്ത സൂസൈപാക്യം ആമുഖസന്ദേശം നല്‍കും. 82 ഇടവകകളില്‍നിന്ന്‌ പതിനായിരക്കണക്കിന്‌ വിശ്വാസികള്‍ പങ്കെടുക്കും. രാവിലെ 10നു ജൂബിലിയോടനുബന്ധിച്ച്‌ ചരിത്ര സിംപോസിയം നടക്കും. രൂപതയിലെ എല്ലാ സന്യസ്‌തരുടെയും സംഗമവും ഇതോടൊപ്പം നടക്കും. വിമലഗിരി കത്തീഡ്രലിന്റെ ശില്‌പി ബിഷപ്‌ അംബ്രോസ്‌ അബസോളോയുടെ ജീവചരിത്രം ആസ്‌പദമാക്കിയുള്ള പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്‌.