Breaking News

Trending right now:
Description
 
Nov 13, 2012

ആങ്‌ സാന്‍ സൂകി ഇന്ത്യയിലെത്തി

image മ്യാന്‍മാര്‍ വിമോചന നായികയും പ്രതിപക്ഷ നേതാവുമായ ആങ്‌ സാന്‍ സൂകി ഇന്ത്യയിലെത്തി. അഞ്ച്‌ ദിവസത്തെ സന്ദര്‍ശനത്തിനായാണ്‌ സൂകി ഇന്ത്യയിലെത്തിയിരിക്കുന്നത്‌. സന്ദര്‍ശന വേളയില്‍ നിരവധി നേതാക്കളുമായി സൂകി ചര്‍ച്ച നടത്തും. യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുടെ ക്ഷണപ്രകാരമാണ്‌ സൂകി ഇന്ത്യയിലെത്തിയത്‌. വീട്ടു തടങ്കലില്‍ നിന്നു മോചിതയായ ശേഷമുള്ള സൂകിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്‌. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു പുറമേ പാര്‍ലമെന്റിനെ സൂകി അഭിസംബോധന ചെയ്യും. വെള്ളിയാഴ്‌ച ലേഡി ശ്രീറാം കോളജില്‍ നടക്കുന്ന പരിപാടിയില്‍ അവര്‍ പങ്കെടുക്കും. 1964-ല്‍ ഇതേ കോളജില്‍ നിന്നാണ്‌ സൂകി പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയത്‌. അറുപതുകളില്‍ മ്യാന്‍മറിന്റെ ഇന്ത്യന്‍ അംബാസഡറായിരുന്ന അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന 24 അക്‌ബര്‍ റോഡിലെ വീടും ജീസസ്‌ ആന്‍ഡ്‌ മേരി സ്‌കൂളും സൂകി സന്ദര്‍ശിക്കും. അഞ്ച്‌ ദിവസത്തെ സന്ദര്‍ശനത്തിന്‌ ശേഷം ഈ മാസം 18-ന്‌ സൂകി മടങ്ങിപ്പോകും.