Breaking News

Trending right now:
Description
 
May 03, 2014

ഇസഡോറ നൃത്തശില്‌പം ആസ്വാദകരുടെ മനം കവര്‍ന്നു

image ആധുനിക നൃത്തകലയുടെ മാതാവ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കന്‍ നര്‍ത്തകി ആഞ്ചല ഇസഡോറ ഡങ്കന്റെ നൃത്തശില്‍പം ആസ്വാദകരുടെ മനംകവര്‍ന്നു. കോഴിക്കോട്‌ ദൃശ്യകലാശാല ട്രസ്‌റ്റാണ്‌ ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെ നൃത്തശില്‌പം അവതരിപ്പിച്ചത്‌. പ്രമുഖ ആക്‌ടിവിസ്റ്റും ഡാന്‍സറുമായ സിന്ധു പി. കാവിനമണ്ണില്‍ ഇസഡോറയായി അരങ്ങിലെത്തി. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ജനിച്ച ഇസഡോറ തനത്‌ നൃത്തസംവിധാനത്തെ വിനോദാപാധിയ്‌ക്കപ്പുറം കലയായി ഉയര്‍ത്താന്‍ യത്‌നിച്ച നര്‍ത്തകിയാണ്‌. 1927 സെപ്‌റ്റംബറില്‍ ഫ്രാന്‍സില്‍ വച്ച്‌ കാറില്‍ സഞ്ചരിക്കവെ കഴുത്തിലെ ഷാള്‍ ചക്രത്തില്‍ കുടുങ്ങി മരിക്കുകയായിരുന്നു. പരമ്പരാഗത നൃത്തശൈലിയും ചലനങ്ങളില്‍ അതികൃത്യത അനുശാസിക്കുന്ന ബാലെ നൃത്തവും കണ്ടാണ്‌ ആധുനിക നൃത്തശൈലി ഇസഡോറെ രൂപപ്പെടുത്തിയത്‌. ആധുനിക നൃത്തശൈലി അമേരിക്ക, യൂറോപ്പ്‌, റഷ്യ എന്നിവിടങ്ങളില്‍ ഇസോഡറ പരിചയപ്പെടുത്തിയിരുന്നു.