Breaking News

Trending right now:
Description
 
Nov 13, 2012

മകന്റെ ജീവനു വേണ്ടി പിതാവ്‌ അള്ളാഹുവിനോട്‌ യാചിക്കുന്നു, നിങ്ങളുടെ പ്രാര്‍ത്ഥനയും

image കുവൈറ്റില്‍ നിന്ന്‌ മെക്കയുടെ വിശുദ്ധ ഭൂമിയിലേക്ക്‌്‌ ആ കുടുംബം യാത്ര ചെയ്‌തത്‌ പുണ്യം തേടിയാണ്‌, പക്ഷേ ആ യാത്ര അവരുടെ ജീവിതത്തെ തന്നെ
മാറ്റി മറിച്ചു. കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു ആ ദുരിതം അവരുടെ ജീവിതത്തിലേയ്‌ക്ക്‌ വന്നു കയറിയത്‌. കുവൈറ്റിയായ ഫലെ അലെ ദുബൈറി എന്ന ഇരുപത്തിലാസുകാരന്‍ തന്റെ മാതാവും സഹോദരിയും ഒത്താണ്‌ കഴിഞ്ഞ നവംബറില്‍ മെക്കയില്‍ ഹജ്ജിന്‌ എത്തിയത്‌. അവിടെ വച്ച്‌ ഒരു സൗദിക്കാരനുമായി വാക്കേറ്റം ഉണ്ടായി. പുണ്യഭൂമിയുടെ സമാധാനത്തിനു വേണ്ടി നിങ്ങള്‍ ഞങ്ങളെ വെറുതേ വിടു എന്നെത്ര യാചിച്ചിട്ടും സൗദിക്കാരന്‍ പക്ഷേ അതിനു തയാറായില്ല, വാക്കേറ്റം മുത്തപ്പോള്‍ ദേഷ്യം സഹിക്കാനാവാതെ കുവൈറ്റി യുവാവ്‌ സൗദിക്കാരനെ കത്തി കൊണ്ടു കുത്തി, ഹോസ്‌പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. പുണ്യം തേടി എത്തിയ യുവാവ്‌ ജയിലിലുമായി. കഴിഞ്ഞാഴ്‌ച സൗദി കോടതി യുവാവിനു വധശിക്ഷ വിധിച്ചു.
സൗദിയില്‍ മരിച്ചയാളിന്റെ ബന്ധുക്കള്‍ മാപ്പു നല്‌കിയാല്‍ സൗദി കോടതി വധശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കാറുണ്ട്‌. പകരം ബ്ലഡ്‌ മണി നല്‌കിയാല്‍ മതി.എന്നാല്‍ മരിച്ച സൗദിക്കാരന്റെ കുടുംബം ബ്ലഡ്‌ മണി സ്വീകരിക്കാന്‍ തയാറാവാതെ വന്നതോടെയാണ്‌ ഈ കുവൈറ്റി കുടുംബം മരിച്ച സൗദിക്കാരന്റെ കുടുംബത്തിന്റെ മാനസാന്തരത്തിനായി അള്ളാഹുവിനോട്‌ യാചിക്കുന്നത്‌. ലോകത്തുള്ള എല്ലാവരുടെയും പ്രാര്‍ത്ഥന ഈ കുടുംബം തേടുന്നു.