Breaking News

Trending right now:
Description
 
May 02, 2014

മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ബര്‍ളിംഗ്‌ടണ്‍ ഗ്രൂപ്പുമായി കൈകോര്‍ക്കുന്നു

image മുത്തൂറ്റ്‌ ഗ്രൂപ്പ്‌ യൂറോപ്പിലെ ഏറ്റവും വലിയ ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ ടീച്ചിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ടായ ബര്‍ളിംഗ്‌ടണ്‍ ഗ്രൂപ്പുമായി കൈകോര്‍ക്കുന്നു. കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഭാഷാ പഠന കേന്ദ്രങ്ങള്‍, ഇന്റന്‍സീവ്‌ ഇംഗ്ലീഷ്‌ പഠനപരിപാടികള്‍ എന്നിവയ്‌ക്കും വ്യക്തികള്‍ക്കും ഓണ്‍ലൈന്‍ ഇംഗ്ലീഷ്‌ പഠനത്തിനും ഇംഗ്ലീഷ്‌ ഭാഷാസ്വാധീനം മെച്ചപ്പെടുത്തുന്നതിനും മികച്ച കരിയര്‍ ലക്ഷ്യങ്ങള്‍ നേടുന്നതിനും സഹായകമാകുന്നതാണ്‌ ഈ കൂട്ടുകെട്ട്‌.

ഇംഗ്ലീഷില്‍ സ്വാധീനം നേടിയെടുക്കാന്‍ കഴിയുംവിധം ഏതു സമയവും മുഖാമുഖം നടത്തുന്ന ഓണ്‍ലൈന്‍ ഇന്ററാക്ടീവ്‌ ക്ലാസുകളാണ്‌ ബര്‍ളിംഗ്‌ടണ്‍ ഗ്രൂപ്പ്‌ നടത്തുന്ന കോഴ്‌സുകളുടെ പ്രത്യേകത. ഭാഷ പഠിച്ചെടുക്കാനുള്ള പ്രത്യേക വെല്ലുവിളികള്‍ വിലയിരുത്തി ഭാഷാവിദഗ്‌ധരും വിദ്യാഭ്യാസ വിചക്ഷണരും സോഫ്‌റ്റ്‌വെയര്‍ ഡവലപ്പര്‍മാരും ചേര്‍ന്നാണ്‌ ഈ കോഴ്‌സ്‌ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്‌. ഉച്ചാരണവും ഭാഷ കേട്ടുമനസിലാക്കുന്നതിനുള്ള വൈദഗ്‌ധ്യവും മെച്ചപ്പെടുത്തുന്നതിനായുള്ള സ്‌പീച്ച്‌ ട്രെയിനിംഗ്‌ സെഷനുകളും ഇതിന്റെ ഭാഗമാണ്‌