Breaking News

Trending right now:
Description
 
May 02, 2014

പുതിയ സീരീസ്‌ 500, 100 രൂപാ നോട്ടുകള്‍ വരുന്നു

image പുതിയ സീരിസിലുള്ള 500, 100 നോട്ടുകള്‍ റിസര്‍വ്‌ ബാങ്ക്‌ ഉടന്‍ പുറത്തിറക്കും. നോട്ടുകളില്‍ രണ്ട്‌ നമ്പറിങ്‌ പാനലുകള്‍ ഉണ്ടാകും. ഇരുവശത്തും രൂപാ ചിഹ്നവും രേഖപ്പെടുത്തിയിരിക്കും. നൂറു രൂപയുടെ നോട്ടില്‍-എല്‍ എന്ന ഇന്‍സെറ്റ്‌ ലെറ്ററും. 500 രൂപാ നോട്ടില്‍ ഇംഗ്ലീഷ്‌ അക്ഷരം-ഇ ഇന്‍സെറ്റായും രേഖപ്പെടുത്തിയിട്ടുണ്ടാവും. രണ്ടുവിഭാഗം നോട്ടുകളിലും റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം ജി.രാജന്റെ ഒപ്പും പിറകുവശത്തായി 2014 എന്ന വര്‍ഷവും പ്രിന്റ്‌ ചെയ്‌തിട്ടുണ്ടാവും. ഇപ്പോള്‍ നിലവിലുള്ള 500, 100 രൂപ നോട്ടുകള്‍ തുടര്‍ന്നും ്‌പ്രചാരത്തിലുണ്ടാകുമെന്ന്‌ റീസര്‍വ്‌ ബാങ്ക്‌ അധികൃതര്‍ അറിയിച്ചു.