Breaking News

Trending right now:
Description
 
Nov 13, 2012

ബഹറിനിലെ ഇന്ത്യക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ അംബാസിഡര്‍

image ബഹറിന്‍; തീവ്രവാദ ഭീക്ഷണി നേരിടുന്ന ബഹറിനില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന്‌ ഇന്തൃന്‍ അംബാസിഡര്‍ മുന്നറിയിപ്പ്‌ നല്‌കി. കഴിഞ്ഞ നവംബര്‍ 5-ാം തീയതി ബഹറനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. അതില്‍ ഒരാള്‍ ഇന്ത്യക്കാരനായിരുന്നു.
ഇന്ത്യക്കാര്‍ കാര്യങ്ങളെ ലാഘവത്വത്തോടെയാണ്‌ കണുന്നതെന്നും അതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുണമെന്നും ബഹറിനിലെ സെഗയ കേരളീയ സമാജത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ.മോഹന്‍ കുമാര്‍ പറഞ്ഞു. ഇന്ത്യക്കാര്‍ ബഹറിന്റെ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു.