Breaking News

Trending right now:
Description
 
May 02, 2014

ഫിയറ്റിന്റെ അബാര്‍ത്ത്‌ 500 ഇന്ത്യന്‍ വിപണിയെ കീഴടക്കാനെത്തി

image ഫിയറ്റിന്റെ ന്യൂജനറേഷന്‍ സ്‌പോര്‍ട്‌സ്‌ കാര്‍ ഇന്ത്യന്‍ വിപണിയെ കീഴടക്കാനെത്തുന്നു. ഫിയറ്റിന്റെ അബാര്‍ത്ത്‌ 500 എന്ന മോഡല്‍ ഇന്ത്യയിലെ പ്രധാന ഷോറൂമുകളില്‍ പ്രദര്‍ശനത്തിക്കഴിഞ്ഞു. വാഹനലോകത്തില്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ്‌ കാഴ്‌ചവയ്‌ക്കാന്‍ കരുത്തുള്ള ചെറുകാര്‍ എന്നതാണ്‌ കമ്പനി അബാര്‍ത്തിനു നല്‍കുന്ന വിശേഷണം. വെറും മൂന്നു സെക്കന്‍ഡ്‌ കൊണ്ട്‌ 100 കിലോമീറ്ററിലേക്കെത്താന്‍ കഴിയുമെന്നതാണ്‌ ഇതിന്റെ പ്രധാനസവിശേഷതകളിലൊന്ന്‌. ഓസ്‌ട്രേലിയയില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത ഈ കാര്‍ ഇപ്പോള്‍ കൊച്ചിയിലെ ഷോറൂമിലുമുണ്ട്‌. 20 ലക്ഷത്തിനും 25 ലക്ഷത്തിനുമിടയിലായിരിക്കും കൊച്ചിയില്‍ കാറിന്റെ വില 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജര്‍ പെട്രോള്‍ എന്‍ജിനാണ്‌ അബാര്‍ത്തിന്റെ കരുത്ത്‌. ഇതിന്റെ എന്‍ജിന്‍ 160 ബിഎച്ച്‌പി മുതല്‍ 190 ബിഎച്ച്‌പി വരെ കരുത്തു നല്‍കാന്‍ പര്യാപ്‌തമാണ്‌. ജനുവരിയില്‍ ഡല്‍ഹിയില്‍ നടത്തിയ ഓട്ടോ എക്‌സ്‌പോയിലെ താരമായിരുന്നു അബാര്‍ത്ത്‌ 500. ചക്രങ്ങളില്‍ ഇലക്ട്രോണിക്‌ ബ്രേക്കിംഗ്‌ ഡിവൈസ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നതിനാല്‍ എത്ര വേഗത്തിലോടുമ്പോളും ബ്രേക്ക്‌ ചെയ്‌താല്‍ വാഹനം മികച്ച രീതിയില്‍ നിയന്ത്രിക്കാനാകും. തെന്നിമാറി അപകടമുണ്ടാവുകയുമില്ല. ചുവപ്പ്‌, വെള്ള, കറുപ്പ്‌, മിനിമല്‍ ഗ്രേ എന്നീ നിറങ്ങളില്‍ നാലുസീറ്റുകളുമായാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. കാഴ്‌ചയ്‌ക്കു കുഞ്ഞന്‍ കാറാണെങ്കിലും 185 ലിറ്ററോളം ലഗേജ്‌ ഇതില്‍ ഉള്‍ക്കൊള്ളിക്കാനുമാവും. കേരളത്തില്‍ സെപ്‌റ്റംബറോടെ വാഹനം ലോഞ്ച്‌ ചെയ്യാനാകുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.