Breaking News

Trending right now:
Description
 
Nov 13, 2012

മദര്‍ സമരം കളക്ടറുമായി നടത്തിയ ചര്‍ച്ച പരാജയം അനിശ്ചിതകാലം തുടരുമെന്ന്‌ നഴ്‌സുമാര്‍

image തൃശൂര്‍: മദര്‍ സമരം ഒത്തു തീര്‍പ്പിലാക്കുവാന്‍ കളക്ടര്‍ ഇന്ന്‌ വിളിച്ചു ചേര്‍ത്ത യോഗം പരാജയപ്പെട്ടു. അനിശ്ചിതകാല നിരാഹാര തുടരുവാന്‍ നഴ്‌സുമാരുടെ സംഘടന തീരുമാനിച്ചു. മദര്‍ ഹോസ്‌പിറ്റല്‍ സമരം തൃശൂര്‍ ജില്ലയിലെ മറ്റു ഹോസ്‌പിറ്റലിലേയ്‌ക്കും കത്തി പടരുന്നു. നഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിനു പിന്തുണയേകി ഇന്ന്‌ തൃശൂര്‍ ജില്ലയിലെ സ്വകാര്യ നഴ്‌സുമാര്‍ നടത്തുന്ന പണിമുടക്ക്‌ പരിപൂര്‍ണം.

നിരാഹാരം സമരം നടത്തുന്ന ടി രശ്‌മിയുടെ സമരം ഇന്ന്‌ രണ്ടാം ദിവസത്തേയ്‌ക്ക്‌ കടന്നു. നിരാഹാരത്തെ തുടര്‍ന്ന്‌ അവശ നിലയിലായ പിആര്‍ സുഗുണനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു ഹോസ്‌പിറ്റലിലേയ്‌ക്ക്‌ മാറ്റിയെങ്കിലും ഇന്നും സുഗുണന്‍ ഹോസ്‌പിറ്റലില്‍ സമരം തുടരുകയാണ്‌.