Breaking News

Trending right now:
Description
 
Apr 30, 2014

ഉല്ലാസ തിരമാല മെയ്‌ നാലിന്‌ ന്യൂജേഴ്‌സിയില്‍

image ന്യൂജേഴ്‌സി: ക്ലിഫ്‌ടണ്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യയുടെ ധനശേഖരണാര്‍ഥം നടത്തുന്ന ഉല്ലാസ തിരമാല ന്യൂജേഴ്‌സിയില്‍ മലയാളികള്‍ക്കായി അവതരിപ്പിക്കപ്പെടുന്നു. മേയ്‌ 4 ഞായറാഴ്‌ച വൈകുന്നേരം അഞ്ചിന്‌ ക്ലിഫ്‌ടണ്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ്‌ ഷോ അരങ്ങേറുക. ബിസിനസ്‌ രംഗത്ത്‌ പ്രശസ്‌തനായ ജി.എസ്‌ വിജയന്റെ നേതൃത്വത്തിലുള്ളതാണ്‌ ഉല്ലാസതിരമാല ടീമില്‍ വിനീത്‌ ശ്രീനിവാസന്‍, റഹ്‌മാന്‍, ശ്വേതാ, ഷാന്‍ റഹ്‌മാന്‍, സച്ചിന്‍ വാര്യര്‍, സയനോര, മണിക്കുട്ടന്‍, വിഷ്‌ണുപ്രിയ, രചന, കവിതാ നായര്‍, കലാഭവന്‍ ജോബി, ശിവദാസ്‌ മട്ടന്നൂര്‍, കലാഭവന്‍ രാജേഷ്‌, കലാഭവന്‍ സിജു, ബിജു സേവ്യര്‍, ഡോ. നീനാ ഫിലിപ്പ്‌ എന്നിവരുള്‍പ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജെയ്‌സണ്‍ ജേക്കബ്‌ 848 248 5275
വര്‍ഗീസ്‌ മത്തായി (റോയി) 516 527 1423
ഡോ. നീന ഫിലിപ്പ്‌ 862 242 4521