Breaking News

Trending right now:
Description
 
Apr 30, 2014

KANJ വോളിബോള്‍ ടൂര്‍ണമെന്റില്‍ ന്യൂയോര്‍ക്ക്‌ സ്‌പൈകേഴ്‌സ്‌ ജേതാക്കള്‍

image ന്യൂജേഴ്‌സി: കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജഴ്‌സിയുടെ( KANJ) വോളിബോള്‍ ടൂര്‍ണമെന്റില്‍ ന്യൂയോര്‍ക്ക്‌ സ്‌പൈകേഴ്‌സിന്‌ കിരീടം.  ന്യൂജേഴ്‌സിയിലെ ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന എഡിസണില്‍ നടന്ന ആവേശ്വോജ്വലമായ മത്സരങ്ങളില്‍ പെന്‍സില്‍വാനിയ, വാഷിംഗ്‌ടണ്‍ ഡിസി, ന്യൂയോര്‍ക്ക്‌ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള വോളിബോള്‍ പ്രേമികള്‍ ഒന്നിച്ചു കൂടിയിരുന്നു.

ന്യൂയോര്‍ക്ക്‌ സ്‌പൈകേഴ്‌സ്‌ ക്യാപ്‌റ്റന്‍ ലെന കുരുവിള, ദിലിപ്‌ വര്‍ഗീസില്‍ നിന്നും സമ്മാനം സ്വീകരിച്ചു. മികച്ച കായിക താരമായി തിരഞ്ഞെടുക്കപെട്ട ബല്‍വന്ത്‌ (ന്യൂയോര്‍ക്ക്‌ സ്‌പൈകേഴ്‌സ്‌) അനിയന്‍ ജോര്‍ജില്‍ നിന്നും, ബെസ്റ്റ്‌ സ്‌പൈക്കര്‍ ആയ ബൈജു സാമുവേല്‍ (ഫിലി സ്റ്റാര്‍സ്‌) സജി പോളില്‍ നിന്നും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.

ന്യൂജേഴ്‌സി മാര്‍ടിയേഴ്‌സ്‌, മാര്‍ലാബ്‌സ്‌, ഇംപീരിയല്‍, ന്യൂയോര്‍ക്ക്‌ സ്‌പൈക്കേഴ്‌സ്‌, ക്രിസ്‌റ്റൊസ്‌ പെന്‍സില്‍വാനിയ, കേരള സമാജം, ജേഴ്‌സി സ്‌പൈകേഴ്‌സ്‌, മില്‍സ്‌റ്റോണ്‍ സ്‌െ്രെടക്കേഴ്‌സ്‌, ഓറിയോണ്‍, സെന്റ്‌ ജോണ്‍സ്‌, ഫില്ലി സ്റ്റാര്‍സ്‌, ഡി & കെ തുടങ്ങിയ ടീമുകള്‍ പങ്കെടുത്തു.