Breaking News

Trending right now:
Description
 
Apr 30, 2014

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ്‌ ശനിയാഴ്‌ച തിരുവനന്തപുരത്ത്‌ എത്തിക്കും

image വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ്‌ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഈവാനിയോസ്‌ കോളജ്‌ ചാപ്പലില്‍ പരസ്യവണക്കത്തിന്‌ പ്രതിഷ്‌ഠിക്കും. തിരുശേഷിപ്പ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവ പ്രാര്‍ഥനയോടെ ഏറ്റുവാങ്ങി. മെയ്‌ മൂന്നിന്‌ തിരുശേഷിപ്പ്‌ തിരുവനന്തപുരത്ത്‌ എത്തിക്കും. പട്ടം സെന്റ്‌ മേരീസ്‌ കത്തീഡ്രലിലാണ്‌ അന്നു തിരുശേഷിപ്പ്‌ സൂക്ഷിക്കുന്നത്‌. നാലിന ഉച്ചകഴിഞ്ഞ്‌ പട്ടം കത്തീഡ്രലില്‍നിന്നു തിരുശേഷിപ്പ്‌ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ആരംഭിക്കും. നാലരയോടെ നാലാഞ്ചിറ മാര്‍ ഈവാനിയോസ്‌ കോളജ്‌ ചാപ്പലില്‍ എത്തിക്കുന്ന തിരുശേഷിപ്പ്‌ കര്‍ദിനാള്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ അരുളിക്കയില്‍ പരസ്യവണക്കത്തിനു പ്രതിഷ്‌ഠിക്കും. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്റെ മധ്യസ്ഥതയില്‍ മലങ്കര കത്തോലിക്കാ സഭയില്‍ ആദ്യമായി സ്ഥാപിച്ച ഇടവകയാണു തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ മണ്ണന്തല ജോണ്‍പോള്‍ രണ്ടാമന്‍ മലങ്കര സുറിയാനി കത്തോലിക്കാ ഇടവക.