Breaking News

Trending right now:
Description
 
Apr 29, 2014

നിക്കോണ്‍ കൂള്‍പിക്‌സ്‌ സ്‌പ്രിംഗ്‌ സീരിസ്‌ കാമറകള്‍

image

ഇമേജിംഗ്‌ സാങ്കേതികവിദ്യയിലെ മുന്‍നിരക്കാരായ നിക്കോണ്‍ കൂള്‍പിക്‌സ്‌ സ്‌പ്രിംഗ്‌ സീരിസ്‌ കാമറകള്‍ പുറത്തിറക്കി. മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന സൂപ്പര്‍ ടെലിഫോട്ടോ, 60 എക്‌സ്‌ സൂം, ഡൈനാമിക്‌ ഫൈന്‍ സൂം, ഹൈ ഡെഫനിഷന്‍ വീഡിയോ റിക്കോര്‍ഡിംഗ്‌, വൈ-ഫൈ, ജിപിഎസ്‌ തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളെല്ലാം പുതിയ സീരിസിലുണ്ട്‌. അടുത്തും അകലെയുമുള്ള ചിത്രങ്ങളും ഫുള്‍ എച്ച്‌ഡി വീഡിയോകളും പകര്‍ത്താന്‍ കഴിയുമെന്നതാണ്‌ ഇതിന്റെ പ്രത്യേകത. കൂള്‍പിക്‌സ്‌ പി600 മോഡലില്‍ 60എക്‌സ്‌ ഓപ്‌റ്റിക്കല്‍ സൂമും 24 എംഎം മുതല്‍ 1440 എംഎം വൈഡ്‌ ആംഗിള്‍ ലെന്‍സുമുണ്ട്‌. കൂടാതെ 120എക്‌സ്‌ ഡൈനാമിക്‌ ഫൈന്‍ സൂം സൗകര്യവുമുണ്ട്‌. ഫുള്‍ എച്ച്‌ഡി മൂവികള്‍ 60ഐ/50ഐ ഫോര്‍മാറ്റുകളില്‍ സ്‌റ്റീരിയോ സൗണ്ട്‌ സഹിതം ചിത്രീകരിക്കാനാവും. 

കൂള്‍പിക്‌സ്‌ പി530 ന്‌ 42എക്‌സ്‌ ഓപ്‌റ്റിക്കല്‍ സൂമാണുള്ളത്‌. 6400 ഐഎസ്‌ഒ സെന്‍സിറ്റിവിറ്റി ഉള്ളതിനാല്‍ നൈറ്റ്‌ ഫോട്ടോഗ്രാഫി ഈ മോഡലില്‍ സാധ്യമാണ്‌. കൂള്‍പിക്‌സ്‌ പി340യില്‍ 5എക്‌സ്‌ വൈഡ്‌ആംഗിളും 10എക്‌സ്‌ ഡൈനാമിക്‌ ഫൈന്‍ സൂമോടുകൂടിയ ടെലിഫോട്ടോ ലെന്‍സുകളുമുണ്ട്‌. കുറഞ്ഞ വെളിച്ചത്തില്‍ പോലും മികച്ച ഡെപ്‌ത്‌ ഓഫ്‌ ഫീല്‍ഡ്‌ ഉള്ള ചിത്രങ്ങള്‍ നല്‍കാന്‍ ഈ മോഡലിനു കഴിയും. ലെന്‍സ്‌ ഷിഫ്‌റ്റ്‌ വൈബ്രേഷന്‍ റിഡക്ഷന്‍ സൗകര്യവും ഈ കാമറയിലുണ്ട്‌.

പി സീരിസ്‌ കാമറകള്‍ക്ക്‌ 18,950 മുതല്‍ 23,950 രൂപ വരെയാണ്‌ വില. എസ്‌ സീരിസ്‌ കാമറകള്‍ക്ക്‌ 6450-നും 18,950 നുമിടയിലാണ്‌ വില. എല്‍ സീരിസ്‌ കാമറകള്‍ക്ക്‌ 4990 രൂപ മുതല്‍ 15,450 രൂപ വരെയാണ്‌ വില. എഡബ്ല്യൂ സീരിസ്‌ കാമറകള്‍ക്ക്‌ 17,950 രൂപയാണ്‌ വില.