Breaking News

Trending right now:
Description
 
Apr 29, 2014

ബസീലിയ ഓര്‍ത്തഡോക്സ് സെന്‍റര്‍ ചാപ്പല്‍ കൂദാശ 29-നും 30-നും

image കുണ്ടറ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ചരമ സുവര്‍ണ്ണജൂബിലി സ്മാരകമായി തൃപ്പിലഴികത്ത്  സ്ഥാപിച്ച  ബസീലിയാ ഓര്‍ത്തഡോക്സ് സെന്‍റര്‍, മാര്‍ ഗ്രീഗോറിയോസ് ചാപ്പല്‍  എന്നിവയുടെ കൂദാശയും ചരിത്ര മ്യൂസീയത്തിന്‍റെ ഉഗ്ഘാടനവും 29നും 30നും നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. 29നു 5 നു പരിശുദ്ധ ബാവായേയും വൈദീകരേയും സെഹിയോന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍നിന്ന് സ്വീകരിക്കും. 5.30-ന് മ്യൂസിയത്തിന്‍റെ ഉദ്ഘാടനം ബാവാ നിര്‍വ്വഹിക്കും. തുടര്‍ന്ന് ചാപ്പലിന്‍റെ ഒന്നാം ഘട്ട ശുശ്രൂഷ നടക്കും. 30-ന് എഴിനു ചാപ്പലിന്‍റെ രണ്ടാം ഘട്ട കൂദാശ നടക്കും. തുടര്‍ന്ന്  കുര്‍ബ്ബാന, ആശീര്‍വാദം, നേര്‍ച്ചവിളന്പ് എന്നിവ നടക്കും. അഭി. സഖറിയാസ് മാര്‍ അന്തോനിയോസ്, ബസീലിയാ ഓര്‍ത്തഡോക്സ് സെന്‍റര്‍ ഡയറക്ടര്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു.