Breaking News

Trending right now:
Description
 
Apr 28, 2014

ആമസോണ്‍ ഇന്ത്യയില്‍ ആരോഗ്യ, വ്യക്തിഗത പരിചരണ ഉല്‍പന്നങ്ങള്‍ക്കായി പ്രത്യേക ഓണ്‍ലൈന്‍ സ്റ്റോര്‍

image പോഷക ഉല്‍പന്നങ്ങള്‍, ആരോഗ്യ പാനീയങ്ങള്‍, മള്‍ട്ടി വിറ്റാമിനുകള്‍, ഗ്ലൂകോസ്‌ മോണിട്ടര്‍, കോണ്‍ട്രാസെപ്‌റ്റീവുകള്‍, ആയുര്‍വേദ ഔഷധങ്ങള്‍, വ്യക്തിഗത ഉല്‍പന്നശ്രേണിയില്‍പെട്ട റേസര്‍, ഷേവിംഗ്‌ ഫോം, ടൂത്ത്‌ ബ്രഷ്‌, ഹാന്‍ഡ്‌ സാനിറ്റൈസര്‍, വാക്കറുകള്‍, ലംബാര്‍ സപ്പോര്‍ട്ട്‌ തുടങ്ങി വിപുലമായ നിര ഉല്‍പന്നങ്ങളാണ്‌ പുതിയ സ്റ്റോറില്‍ ലഭ്യമാവുക. ഈ എല്ലാ ഉല്‍പന്നങ്ങളുടേയും പ്രമുഖ ബ്രാന്റുകളെല്ലാം സ്റ്റോറില്‍ ലഭ്യമാണ്‌.

ആഗോള ബ്രാന്റുകളായ ഓപ്‌റ്റിമം ന്യൂട്രിഷന്‍, നേച്ചേഴ്‌സ്‌ ബെസ്റ്റ്‌, നേച്ചേഴ്‌സ്‌ ബൗണ്ടി, നെസ്‌ലെ, ഹോര്‍ലിക്‌സ്‌, മക്‌ഡേവിഡ്‌, ജില്ലെറ്റ്‌, ഡെറ്റോള്‍, ഓറല്‍ബി, കോള്‍ഗേറ്റ്‌ എന്നിവയെല്ലാം ആമസോണ്‍ സ്റ്റോറില്‍ അണിനിരക്കുന്നു.