Breaking News

Trending right now:
Description
 
Apr 28, 2014

ടേബിള്‍ ടെന്നിസ് ജൂണിയര്‍, യൂത്ത് നാഷണല്‍ ആലപ്പുഴയില്‍

image ആലപ്പുഴ: എഴുപത്തിയാറാമത് ജുണിയര്‍ ആന്‍ഡ് യൂത്ത് നാഷണല്‍ ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്സ് ആലപ്പുഴയില്‍ ഡിസംബറില്‍ സംഘടിപ്പിക്കാന്‍ ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടി.ടി.എഫ്.ഐ) തീരൂമാനിച്ചതായി ആലപ്പുഴ ജില്ല ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ (എ.ഡി.ടി.ടി.എ) അറിയിച്ചു. ഇതിനായുള്ള ഒരുക്കങ്ങള്‍ ഉടനെ ആരംഭിക്കും.

കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ (കെ.ടി.ടി.എ) തെരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ക്കുള്ള അധിക വോട്ടുകള്‍ നീക്കം ചെയ്യണമെന്നും വെറ്ററന്‍സ് അസോസിയേഷനുകള്‍ക്കുള്ള വോട്ടിംഗ് അവകാശം എടുത്തുകളയണമെന്നും ആലപ്പുഴ ജില്ല ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.