Breaking News

Trending right now:
Description
 
Apr 28, 2014

ജനപ്രതിനിധി സഭകളില്‍ പ്രവാസി പ്രാതിനിധ്യം ഉറപ്പുവരുത്തണം പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്ട്രിയന്‍ ചാപ്റ്റര്‍

ഷിജി ചീരംവേലില്‍
image


പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഒരു രാഷ്ട്രിയ പാര്‍ട്ടിയും തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രവാസികളുടെ ആവശ്യങ്ങള്‍ പാര്‍ലമെന്റെിലും നിയമസഭകളിലും ഉന്നയിക്കുവാന്‍ തങ്ങളുടെ പ്രതിനിധികളെ കൂടി നാമനിര്‍ദേശം ചെയ്യണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്ട്രിയന്‍ ചാപ്റ്റര്‍ ആവശ്യപ്പെട്ടു. 

ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നോമിനേറ്റ് ചെയ്യുന്നതുപോലെ പ്രവാസികളുടെ ഒരു പ്രതിനിധിയെയും നിയമസഭയിലേക്കു നാമനിര്‍ദേശം ചെയ്യുവാന്‍ അടിയന്തിരമായ ഭരണഘടനാഭേദഗതി നടത്തണമെന്നും പ്രവാസി മലയാളി ഫെഡറേഷന്‍  ഓസ്ട്രിയന്‍ ചാപ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.

കേരളത്തിന്റെ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിരന്തരമായി തങ്ങളുടെ അവകാശങ്ങള്‍ എന്നപേരില്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ കൂടി തട്ടിപ്പറിക്കുമ്പോള്‍ അവര്‍ക്കുവേണ്ടി ഓശാനപാടുവാന്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ മത്സരിക്കുന്നു.എന്നാല്‍ കേരളജനസംഖ്യയില്‍ ഗണ്യമായ ഭൂരിപക്ഷമുള്ളവരും, നാടിന്റെ വരുമാനത്തിന്റെ 40 ശതമാനം സമ്പാദിച്ചുകൊടുക്കുന്നവരുമായ പ്രവാസിമലയാളികളെ സകലരാഷ്ട്രിയ പാര്‍ട്ടികളും അവഗണിക്കുകയാണ് ചെയ്യുന്നത്.ഇതിന്‌ അടിയന്തിരപരിഹാരം ആവശ്യമാണ്‌. ഇതിലേക്ക്‌ പ്രവാസി മലയാളി ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടനടിയുള്ള ഇടപെടല്‍ അഭ്യര്‍ത്ഥിച്ചു.

കോട്ടയത്തുവെച്ചുനടക്കുന്ന പ്രവാസി മലയാളി ആഗോള സംഗമത്തില്‍ ഓസ്‌ട്രിയയില്‍ നിന്നും 5 പ്രതിനിധികളെ പങ്കെടുപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രവാസി മലയാളി ഓസ്‌ട്രിയന്‍ പ്രസിഡന്റ്‌ അവറാച്ചന്‍ കരിപ്പാക്കാട്ടിന്‍ അദ്ധ്യക്ഷത വഹിച്ചു.ഗ്ലോബല്‍ കോ-ഓഡിനേറ്റര്‍ ജോസ്‌ പനച്ചിക്കല്‍, രാജന്‍ കുറുന്തോട്ടിക്കന്‍, സോജാ ചേലപ്പുറം, തോമസ്‌ ഇലഞ്ഞിക്കല്‍, സുനില്‍ കോര, ലിനോ പാറക്കല്‍ എന്നിവര്‍ സംസാരിച്ചു. മനോജ്‌ അവിരാപ്പാട്ട്‌ യോഗത്തിന്‌ നന്ദി പറഞ്ഞു.