Breaking News

Trending right now:
Description
 
Apr 27, 2014

സൗദി അറേബ്യയില്‍ മെര്‍സ്‌ വൈറസ്‌ രോഗം വ്യാപകം; 92 പേര്‍ മരിച്ചു

image സൗദി അറേബ്യയില്‍ മെര്‍സ്‌ വൈറസ്‌ രോഗം പടരുന്നു. ഇതിനോടകം 92 പേരാണ്‌ രോഗം ബാധിച്ചു മരിച്ചത്‌. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച്‌ 313 പേര്‍ക്ക്‌ വൈറസ്‌ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്‌. ആരോഗ്യ മന്ത്രാലയമാണ്‌ ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്‌. രോഗബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കാനിടയുണ്ട്‌. ഏതാനും ആഴ്‌ചകള്‍ക്കുള്ളിലാണ്‌ മെര്‍സ്‌ വൈറസ്‌ ബാധ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. മെക്കയില്‍നിന്നാണ്‌ വൈറസ്‌ ബാധ കൂടുതലായും റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. കഴിഞ്ഞ സെപ്‌റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഹജ്‌ കര്‍മം നിര്‍വഹിക്കുന്നതിനു ലക്ഷക്കണക്കിനു ഇസ്ലാം മതവിശ്വാസികളാണ്‌ മക്കയിലെത്തിയിരുന്നത്‌. വൈറസ്‌ ബാധ വിവിധ രാജ്യങ്ങിലേക്ക്‌ പടരാനിടയുണ്ടെന്നാണ്‌ സൗദി ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.