Breaking News

Trending right now:
Description
 
Apr 27, 2014

ചിറക്കോട്ട് മാത്തന്‍ ചാക്കോ നിര്യാതനായി

ഷാജി രാമപുരം
image


ഡാലസ്: കോട്ടയം കഞ്ഞിക്കുഴി ചിറക്കോട്ട് മാത്തന്‍ ചാക്കോ (ബാബു 69) നിര്യാതനായി. ശവസംസ്കാരം ഏപ്രില്‍ 28 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മാങ്ങാനം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടക്കും.

ഭാര്യ: പുതുപ്പള്ളി തറയില്‍ കുഞ്ഞന്നാമ്മ 
മക്കള്‍: ആനി ചാക്കോ (ഡാലസ്), സിജു ജേക്കബ് (ബാംഗ്ളൂര്‍), മഞ്ജു ജേക്കബ് (അബുദബി)
മരുമക്കള്‍: കരോള്‍ട്ടന്‍ മാര്‍ത്തോമ ഇടവകാംഗം തടിയൂര്‍ കാക്കനാട്ടില്‍ നിബു തോമസ്, കോഴഞ്ചേരി ആശാംപറമ്പില്‍  അനു ജേക്കബ്, വാകത്താനം വള്ളിക്കാട്ടില്‍ സന്തോഷ് പുന്നൂസ്.

മാര്‍ത്തോമ സഭയിലെ വൈദികനായ റവ. ജോസഫ് മാത്യു പരേതന്റെ സഹോദരന്‍ ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ആനി ചാക്കോ: 481-257-5658;
നിബു തോമസ്: 965-652-9808 (ഇന്‍ഡ്യ)