Breaking News

Trending right now:
Description
 
Apr 26, 2014

ഇനി മൊബൈല്‍ഫോണ്‍വഴി പണമിടപാടുകള്‍; വോഡഫോണിന്റെ പദ്ധതി നടപ്പിലായി

image മൊബൈല്‍ ഫോണ്‍ വഴി പണമിടപാടുകള്‍ സാധ്യമാക്കുന്ന എം-പെസ സംവിധാനത്തിനു വോഡഫോണും ഐസിഐസിഐ ബാങ്കും ചേര്‍ന്ന്‌ കേരളത്തില്‍ തുടക്കം കുറിച്ചു. ഉപഭോക്താക്കള്‍ക്ക്‌ എളുപ്പത്തിലും വേഗത്തിലും സുരക്ഷിതമായും പണം കൈമാറാനുള്ള സാഹചര്യമാണ്‌ എം-പെസ വഴി വോഡഫോണ്‍ സാധ്യമാക്കുന്നതെന്നു വോഡഫോണ്‍ ഇന്ത്യ ഓപ്പറേഷന്‍സ്‌ ഡയറക്‌ടര്‍ (സൗത്ത്‌) സുരേഷ്‌ കുമാര്‍ പറഞ്ഞു. ബാങ്ക്‌ വഴിയല്ലാതെയുള്ള സാമ്പത്തിക ഇടപാടുകളാണ്‌ മൊബൈല്‍ഫോണ്‍ വഴി സാധ്യമാക്കുന്നത്‌. എം-പെസ ഔട്ട്‌ലറ്റുകള്‍ വഴി ഉപഭോക്താക്കള്‍ക്കു പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാം. രാജ്യത്ത്‌ ഏതു മൊബൈലിലേക്കും ഏതു ബാങ്കിലേക്കും പണം കൈമാറ്റം ചെയ്യാനും സാധിക്കും. മൊബൈല്‍ റിചാര്‍ജ്‌, ബില്‍ അടക്കല്‍, ഡിടിഎച്ച്‌ സബ്‌സ്‌ക്രിപ്‌ഷന്‍ തുടങ്ങിയവ എം-പെസ വഴി സാധ്യമാണ്‌. സംസ്ഥാനത്തെ 14 ജില്ലകളിലെ 63 താലൂക്കുകളിലായി പരിശീലനം സിദ്ധിച്ച 1,800 അംഗീകൃത ഏജന്റുമാര്‍ വഴി എം-പെസ സേവനം ലഭ്യമാവും.