Breaking News

Trending right now:
Description
 
Apr 25, 2014

പ്രമുഖരുടെ ഉറക്കം കെടുത്താന്‍ സൂര്യനെല്ലി പെണ്‍കുട്ടി വീണ്ടും എത്തുന്നു പുസ്‌തകരൂപത്തില്‍

image
സ്‌ത്രീപീഡനക്കേസുകളെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുടെ പോലും ആത്മവിനെ കീറിമുറിക്കുന്ന നൊമ്പരമാകുവാന്‍ സൂര്യനെല്ലി പെണ്‍കുട്ടിയുടെ ആത്മക്കഥയെത്തുന്നു. പീഡനത്തിന്‌ ഇരയായ ഈ പെണ്‍കുട്ടി നടത്തിയ ധീരമായ ചെറുത്തുനില്‍പ്പുകളുടെ പേരില്‍ കോടതിയില്‍ നിന്നും സമൂഹത്തിലില്‍ നിന്നും അുഭവിക്കേണ്ടി വന്ന അതിക്രൂരമായ മാനസിക സംഘര്‍ഷങ്ങളെ അനാവരണം ചെയ്യുന്ന പുസ്‌തകം ജൂണില്‍പുറത്തിറങ്ങും. പീഡന സമയത്ത്‌ നടന്ന മാനസിക സംഘര്‍ഷങ്ങളെക്കാള്‍ കഠിനമായ പ്രതിസന്ധികളും പ്രലോഭനങ്ങളുമാണ്‌ വിചാരണ സമയത്ത്‌ നേരിടേണ്ടി വന്നത്‌. പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും അനുഭവ വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പുസ്‌തകം തയാറാക്കിയിരിക്കുന്നത്‌.

കോടതി വെറുതേ വിട്ട പ്രമുഖരെക്കുറിച്ചുള്ള വിവരണവും ഈ പുസ്‌തകത്തില്‍ ഉണ്ടാകും. കേസില്‍ എല്ലാവിധ സഹായവും നല്‌കുന്ന കുടുംബ സുഹൃത്തായ പ്രഫ. സുജ സൂസനാണ്‌ പുസ്‌തകം തയാറാക്കുന്നത്‌. 
പുസ്‌തകത്തിന്റെ റോയല്‍റ്റി പെണ്‍കുട്ടിയ്‌ക്കായിരിക്കുമെന്നു സുജ സൂസന്‍ പറഞ്ഞു.