Breaking News

Trending right now:
Description
 
Apr 25, 2014

കടയില്‍ നിന്നു വാങ്ങിയ മാമ്പഴം കൊണ്ടു ജ്യൂസുണ്ടാക്കി കഴിച്ച വീട്ടുകാരും അതിഥികളും ഭക്ഷ്യവിഷബാധയേറ്റു ആശുപത്രിയില്‍

image
കൊച്ചി: വേനല്‍ക്കാലത്ത്‌ ബന്ധുവീടുകളില്‍ സന്ദര്‍ശനത്തിന്‌ പോകുന്നവരുടെ ശ്രദ്ധയ്‌ക്ക്‌ ബന്ധുക്കള്‍ സ്‌നേഹത്തോടെ നല്‌കുന്ന പഴവും പഴങ്ങള്‍ കൊണ്ടുള്ള ജ്യൂസുകളും ഒഴിവാക്കുക. കാരണം സ്‌നേഹത്തോടെ നല്‌കുന്ന ജ്യൂസില്‍ അടങ്ങയിരിക്കുന്നത്‌ മാരക വിഷബാധയ്‌ക്ക്‌ കാരണമാകുന്ന വിഷങ്ങള്‍.

കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ സ്വദേശിയും കുടുംബവും അവരുടെ വീടിലെത്തിയ അതിഥികളും ഭക്ഷ്യവിഷബാധയേറ്റു ആശുപത്രിയില്‍ ആയത്‌. കേരളത്തിലെ ഏറ്റവും വലിയ പഴം മാര്‍ക്കറ്റായ കൊച്ചിയിലെ മരട്‌ മാര്‍ക്കറ്റില്‍ പഴങ്ങള്‍ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്നത്‌ മാരകമായ വിഷമാണെന്നു പോലീസും ഭക്ഷ്യവകുപ്പും ചേര്‍ന്നു കണ്ടെത്തിയിരുന്നു.

കാര്‍ബൈഡ്‌ കട്ടകള്‍ തിരുകി വച്ചാണ്‌ പഴങ്ങള്‍ പഴുപ്പിക്കന്നത്‌.
കാല്‍സ്യം കാര്‍ബൈഡ്‌ ഉപയോഗിച്ചു പഴുപ്പിച്ച പഴങ്ങള്‍ കഴിച്ചാല്‍ വായ്‌ക്കകത്തു പൊള്ളല്‍ വരെ ഏല്‍ക്കാന്‍ സാധ്യതയുണ്ട്‌. ചിലപ്പോള്‍ ദഹനപ്രക്രീയയെ തന്നെ ബാധിക്കുന്നവയാണ്‌ ഇത്തരം പഴങ്ങള്‍. കാര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ്‌ ഇത്തരം പഴങ്ങള്‍ വ്യാപകമായി കേരളത്തില്‍ എത്തുന്നത്‌. ഇത്തരം വിഷപ്പഴങ്ങള്‍ തടയുന്നതിന്‌ നടപടിയെടുക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട്‌ ഈ സംസ്ഥാനങ്ങള്‍ തികച്ചും അവഗണനയാണ്‌ കാണിച്ചത്‌.