Breaking News

Trending right now:
Description
 
Apr 24, 2014

സത്രീധനമായി വൃക്ക നല്‌കിയിട്ടും പീഡനം, യുവതിയായ വീട്ടമ്മ ആത്മഹത്യ ചെയ്‌തു

image
ഹസരിബാഗ്‌: പ്രണയം കൊണ്ടോ ഭര്‍തൃഭക്തികൊണ്ടോയല്ല ഇരുപത്തിയെട്ടുകാരിയും രണ്ടു മക്കളുടെ അമ്മയുമായ പുനംദേവി ഭര്‍ത്താവ്‌ സുദമഗിരിക്ക്‌ ഒരു വൃക്ക തന്നെ ദാനം നല്‌കിയത്‌. സ്‌ത്രീധനമായി വീട്ടുകാര്‍ നല്‌കേണ്ടിയിരുന്ന 25,000 രൂപയ്‌ക്ക്‌ പകരമായാണ്‌ ഒരു വൃക്ക ദാനമായി നല്‌കിയത്‌. വൃക്ക നല്‌കിയാല്‍ പീഢനം ഒഴിവാക്കാമെന്നും ഭര്‍തൃബന്ധുക്കള്‍ ഉറപ്പും നല്‌കി. എന്നാല്‍ വൃക്ക കിട്ടിയതിനു ശേഷവും പീഡനം തുടര്‍ന്നപ്പോള്‍ യുവതി ആത്മഹത്യ ചെയ്‌തു. ഝാര്‍ഗണ്ഡിലെ ഹസാരിബാഗിലാണ്‌ യുവതി സ്‌ത്രീധന പീഡനം സഹിക്കാനാവാതെ തീകൊളുത്തി മരിച്ചത്‌.
സ്‌ത്രീധനത്തിന്റെ പേരില്‍ വര്‍ഷങ്ങളായി അമ്മായിമ്മ ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്ന്‌ പുനംദേവിയുടെ ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. 2006ലായിരുന്നു ഇവരുടെ വിവാഹം. 1.31 ലക്ഷം രൂപ സ്‌ത്രീധനമായി ഇവര്‍ക്ക്‌ നല്‌കിയിരുന്നു.