Breaking News

Trending right now:
Description
 
Apr 24, 2014

വിദ്യാര്‍ത്ഥികള്‍ക്ക്‌ മൈക്രോസോഫ്‌റ്റ്‌-എച്ച്‌പി സഖ്യത്തിന്റെ പ്രത്യേക വിന്‍ഡോസ്‌ ടാബ്‌ലെറ്റ്‌

image
ടെക്‌നിക്കല്‍ മാനേജ്‌മെന്റ്‌ മേഖലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട്‌ സവിശേഷ ടാബ്‌ലെറ്റ്‌ കംപ്യൂട്ടറുമായി മൈക്രോസോഫ്‌റ്റ്‌. എച്ച്‌പിയുടെ ഓംനി10 എന്ന ടാബ്‌ലെറ്റാണ്‌ വിന്‍ഡോസ്‌ 8.1 പ്ലാറ്റ്‌ഫോമില്‍, പിയേഴ്‌സണ്‍ എഡ്യുക്കേഷന്‍ രൂപകല്‍പന ചെയ്‌ത ഉള്ളടക്കവുമായി വിപണിയിലെത്തുന്നത്‌. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കെല്ലാം കൂടി ഒറ്റ ഡിവൈസ്‌ എന്ന സങ്കല്‍പ്പത്തിലാണ്‌ മൈക്രോസോഫ്‌റ്റ്‌ -എച്ച്‌പി-പിയേഴ്‌സണ്‍ സഖ്യം ഈ ടാബ്‌ലെറ്റ്‌ അവതരിപ്പിക്കുന്നത്‌.

വിന്‍ഡോസ്‌ 8.1 ല്‍ പ്രവര്‍ത്തിക്കുന്ന ഈ എച്ച്‌പി ഓംനി10-ല്‍ ഇന്റല്‍ ആറ്റം ഇസഡ്‌ 3770 ക്വാഡ്‌കോര്‍ പ്രോസസറാണുപയോഗിക്കുന്നത്‌. ഒരു സെമസ്റ്റിനുവേണ്ട പിയേഴ്‌സണ്‍ ഇ-ലേണിംഗ്‌ ഉള്ളടക്കവും ഇതില്‍ അടങ്ങിയിരിക്കുന്നു. 2 ജിബി റാം, 32 ജിബി സ്റ്റോറേജ്‌ (64 ജിബി വരെ ഉയര്‍ത്താവുന്നതാണ്‌), മൈക്രോസോഫ്‌റ്റ്‌ ഓഫീസ്‌ 365, സൗജന്യ ഇ-ബുക്കുകള്‍, മൈക്രോസോഫ്‌റ്റ്‌ സര്‍ട്ടിഫിക്കേഷനുകള്‍ എന്നിവയാണ്‌ ഈ ടാബ്‌ലെറ്റിന്റെ ഇതര സവിശേഷതകള്‍.

ടെക്‌നിക്കല്‍ മാനേജ്‌മെന്റ്‌ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ 2990 രൂപ വീതമുള്ള പ്രതിമാസ തവണകള്‍ 12 മാസം അടച്ച്‌ ഈ ടാബ്‌ലെറ്റ്‌ സ്വന്തമാക്കാവുന്നതാണ്‌. 2014 ജൂണ്‍ 15 വരെയാണ്‌ ഈ ഓഫര്‍ നിലവിലുള്ളത്‌.

പ്രീലോഡ്‌ ചെയ്‌ത ഡെവലപ്പര്‍ ടൂളുകളെക്കുറിച്ചുള്ള 10 ഇ-ബുക്കുകള്‍, ഡ്രീം സ്‌പാര്‍ക്ക്‌ സ്റ്റുഡന്റ്‌ സൈറ്റിലൂടെ മൈക്രോസോഫ്‌റ്റ്‌ ഡെവലപ്പര്‍ ടൂളുകളുടെയും സെര്‍വറുകളുടെയും ലഭ്യത, 50 ജിബി മെയില്‍ ബോക്‌സ്‌, 25 ജിബി വണ്‍ഡ്രൈവ്‌ പ്രോ എന്നിവയും ഈ ടാബ്‌ലെറ്റിനൊപ്പം സൗജന്യമായി ലഭിക്കും.