Breaking News

Trending right now:
Description
 
Apr 23, 2014

കാമുകന്‍മാരെ സ്വന്തമാക്കുവാന്‍ മക്കളെ കൊല്ലുന്ന അനുശാന്തിമാരുടെ എണ്ണം കേരളത്തില്‍ കൂടിവരുന്നു?

image



കാമുകനെ സ്വന്തമാക്കുവാന്‍ മകളെയും അമ്മായിമ്മയെയും കൊലപ്പെടുത്താന്‍ കൂട്ടുനിന്ന അനുശാന്തി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ മറ്റൊരു ചോദ്യമാണ്‌ കേരള സദാചാരത്തിനു നേരെ ഉയരുന്നത്‌. അടുത്തകാലത്തായി കാമുകന്‍മാരെ സ്വന്തമാക്കുവാന്‍ മകളെ കൊലപ്പെടുത്തുവാന്‍ കൂട്ടുനില്‌ക്കുന്ന സ്‌ത്രീകളുടെ എണ്ണം കൂടിവരുകയാണോ?
പണ്ട്‌ മക്കളെ ഉപേക്ഷിച്ചു കാമുകന്മാര്‍ക്കൊപ്പം പോകുന്ന സ്‌ത്രീകളുടെ സ്ഥാനാത്താണ്‌ മക്കളെ കൊന്ന്‌ കാമുകനെ സ്വന്തമാക്കുന്ന സ്‌ത്രീകള്‍ ഉദയം ചെയ്‌തിരിക്കുന്നത്‌. സര്‍വംസഹയായ മാതാവല്ല ഇന്ന്‌ സ്‌ത്രീകള്‍. സ്വന്തം സുഖത്തെയും ആഗ്രഹങ്ങളെയും മാത്രം പ്രണയിക്കുന്ന വെറും ശരീരങ്ങളായി സ്‌ത്രീകള്‍ താണിരിക്കുന്നു. 

ആറുമാസം മുമ്പാണ്‌ വൈക്കത്ത്‌ ഇത്തരം ഒരു കൊലപാതകത്തിന്‌ അമ്മ കൂട്ടു നിന്നത്‌. കാമുകനെ സ്വന്തമാക്കുവാന്‍ മകളെ കൊലപ്പെടുത്താന്‍കൂട്ടുനില്‍ക്കാന്‍ തയാറായ ആ സ്‌ത്രീയുടെ സാമൂഹ്യനിലവാരവും സാഹചര്യങ്ങളും അനുശാന്തിയുടെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യാനാവില്ല. എങ്കിലും സമൂഹത്തിന്റെ എല്ലാത്തട്ടിലുമുള്ള സ്‌ത്രീകളുടെ മാനസികനിലയില്‍ വന്ന കഠിനതയിലേക്കാണ്‌ ഇത്തരം കൊലപാതകങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌. 

ഉന്നത വിദ്യഭ്യാസവും സാമൂഹിക സാമ്പത്തിക നിലവാരവും ഉണ്ടായിട്ടും വൈകാരിക പക്വത കുറവ്‌ സ്‌ത്രീ-പുരുഷന്മാരില്‍ കൂടിവരുന്നതിന്റെ തെളിവാണ്‌ അനുശാന്തി-നിനോ മാത്യുവിന്റെ ജീവിതം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കപടസദാചാരത്തിന്റെ മുഖംമൂടിയണിഞ്ഞ ചെറുപ്പക്കാരുടെ നേര്‍ജീവിതമാണ്‌ ഇവര്‍ തുറന്നുവച്ചത്‌. ലൈംഗികതയെ ജീവിതമായി തന്നെ തിരുത്തി എഴുതുന്ന നവ ദാമ്പത്യകാഴ്‌ച്ചപ്പാടുകളുടെ പ്രതീകങ്ങളാണ്‌ ഇവര്‍.

മകളെയും കുഞ്ഞിനെയും ഉപേക്ഷിച്ചു അന്യന്റെ ഭാര്യയെ സ്വന്തമാക്കുവാന്‍ രണ്ടു കൊലപാതകം വരെ നടത്താന്‍ തയാറായ നിനോ മാത്യുവും ആധുനിക പുരുഷന്മാരുടെ പ്രതീകമാണ്‌. 
കോഴിക്കോടിനടത്തു സ്വന്തം ഭാര്യയെയും മക്കളെയും ആസൂത്രിതതമായി വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതിനുശേഷം മറ്റൊരു വിവാഹം നടത്താന്‍ ആഗ്രഹിച്ച യുവാവും നാനോ മാത്യുമാരുടെ ജനുസില്‍ പെട്ടവന്‍ തന്നെ