Breaking News

Trending right now:
Description
 
Apr 23, 2014

16 കോടിയുടെ ലംബോര്‍ഗിനി കാര്‍ മലപ്പുറത്തെത്തി

image വില കൂടിയ ആഡംബര കാര്‍ ലംബോര്‍ഗിനി മലപ്പുറത്തെ ജനങ്ങള്‍ക്ക്‌ സ്റ്റാറായി. ദുബായിയിലെ റാഫ്‌കോ പെട്രോളിയത്തിന്റെ ഉടമകളായ മലപ്പുറം സ്വദേശികളായ സഹോദരങ്ങള്‍ അംജദും അംജുവുമാണ്‌ ആഡംബര കാറിന്റെ ഉടമകള്‍. ഡല്‍ഹി സ്വദേശിയായ വ്യാപാരിയില്‍നിന്നാണു 16 കോടി രൂപ മുടക്കി ഇവര്‍ കാര്‍ സ്വന്തമാക്കി നാട്ടില്‍ എത്തിക്കുകയായിരുന്നു. ഇത്തരം ഇരുപത്‌ കാറുകള്‍ മാത്രമാണ്‌ കമ്പനി ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്‌. ഇന്ത്യയില്‍ എത്തിയ ഏക കാറാണു ഇപ്പോള്‍ മലപ്പുറം വണ്ടൂരിലെ സ്റ്റാറായി മാറിയത്‌. ഡല്‍ഹിയില്‍നിന്ന്‌ ട്രക്കില്‍ എത്തിക്കുകയായിരുന്നു. മണിക്കൂറില്‍ 213 കിലോമീറ്റര്‍ ഓടാനാവും. സ്‌റ്റാര്‍ട്ട്‌ ചെയ്‌ത്‌ രണ്ടു സെക്കന്‍ഡിനകം നൂറു കിലോമീറ്ററാവും ഇതിന്റെ വേഗത. ഒരുകിലോമീറ്റര്‍ ഓടുന്നതിന്‌ രണ്ട്‌ ലിറ്റര്‍ പെട്രോള്‍ വേണമെന്നു മാത്രം. ഈ കാര്‍ ഓടുന്നതിന്‌ കേരളത്തിലെ റോഡുകള്‍ പോരാ എന്നതാണ്‌ ഇപ്പോഴത്തെ പ്രശ്‌നം.