Breaking News

Trending right now:
Description
 
Apr 22, 2014

നിക്കോണ്‍ ഫോട്ടോഗ്രാഫി ശില്‍പ്പശാല ഏപ്രില്‍ 26 മുതല്‍

image ഇമേജിംഗ്‌ സാങ്കേതികവിദ്യയിലെ മുന്‍നിരക്കാരായ നിക്കോണ്‍ കൊച്ചിയില്‍ ബേസിക്‌ ഡി-എസ്‌എല്‍ആര്‍ ശില്‍പ്പശാലയും ഫോട്ടോവാക്കും സംഘടിപ്പിക്കുന്നു. തുടക്കക്കാരെയും അമച്വര്‍ ഫോട്ടോഗ്രാഫര്‍മാരെയും ലക്ഷ്യമിട്ട്‌ സംഘടിപ്പിക്കുന്ന ഈ ശില്‌പശാല ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന ആശയങ്ങള്‍ മനസ്സിലാക്കുവാന്‍ സഹായിക്കും. ഒപ്പം നിക്കോണ്‍ ക്യാമറ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള സാങ്കേതികജ്ഞാനം വര്‍ധിപ്പിക്കാനും കഴിയും.

എറണാകുളം വൈറ്റിലയിലുള്ള ദി പ്രൈഡ്‌ ഹോട്ടലില്‍ വച്ച്‌്‌ ഏപ്രില്‍ 26 ശനിയാഴ്‌ച രാവിലെ 9 മുതലാണ്‌ ഡി-എസ്‌എല്‍ആര്‍ വര്‍ക്ക്‌ഷോപ്പ്‌. നിക്കോണ്‍ ഇന്ത്യയില്‍ നിന്നുള്ള വിദഗ്‌ധരാണ്‌ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കുക. ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനതത്വങ്ങള്‍, ക്യാമറ പ്രവര്‍ത്തനം, ചിത്രങ്ങളെടുക്കുന്നതിലെ കല ഇവയെല്ലാം ശില്‍പ്പശാലയില്‍ വിശദീകരിക്കും.

ക്ലാസ്‌ റൂം സെഷനില്‍ മനസിലാക്കുന്ന കാര്യങ്ങള്‍ പ്രായോഗികതലത്തില്‍ പരിശീലിപ്പിക്കുന്നതിനാണ്‌ 27-ാം തീയതി ഞായറാഴ്‌ച ഫോട്ടോവാക്ക്‌ സംഘടിപ്പിക്കുന്നത്‌. ജ്യൂ സ്‌ട്രീറ്റാണ്‌ ഫോട്ടോവാക്കിന്റെ വേദി. പുറം ഫോട്ടോഗ്രാഫിയുടെ പ്രായോഗികവശങ്ങള്‍ മനസിലാക്കാന്‍ ഫോട്ടോവാക്ക്‌ സഹായിക്കും. ഫ്രെയ്‌മിങ്‌, കോംപോസിഷന്‍, എക്‌സ്‌പോഷര്‍ ഫൈന്‍ ട്യൂണിങ്‌, ക്യാമറ കണ്‍ട്രോള്‍സ്‌ എന്നിവയ്‌ക്ക്‌ മുന്‍തൂക്കം നല്‍കുന്നതായിരിക്കും ഫോട്ടോവാക്ക്‌. തെരുവുകള്‍, യാത്ര, വാസ്‌തുവിദ്യ എന്നിവ ക്യാമറയില്‍ പകര്‍ത്തുന്നതിലെ കല ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ മനസിലാക്കാനും ഫോട്ടോവാക്ക്‌ സഹായിക്കും.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങളും http://www.nikonschool.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.