Breaking News

Trending right now:
Description
 
Apr 22, 2014

ഡല്‍ഹിയില്‍ ആദ്യ വനിതാ ചീഫ്‌ ജസ്‌റ്റീസ്‌ ചുമതലയേറ്റു

image ഡല്‍ഹി ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ്‌ ജസ്റ്റീസായി ഗോര്‍ല രോഹിണി (58) ചുമതലയേറ്റു. ലഫ്‌ ഗവര്‍ണര്‍ നജീബ്‌ ജങ്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. വിശാഖപട്ടണം സ്വദേശിയായ ജസ്റ്റീസ്‌ രോഹിണി ഡല്‍ഹി ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ ആയിരുന്ന ജസ്റ്റീസ്‌ എന്‍.വി. രമണ സുപ്രീം കോടതിയിലേക്കു മാറിയതിനെത്തുടര്‍ന്നാണു ചുമതലയേറ്റത്‌. നാലു വര്‍ഷം ചീഫ്‌ ജസ്റ്റീസ്‌ പദവിയില്‍ തുടരും. ഡല്‍ഹി ഹൈക്കോടതിയില്‍ 40 ജഡ്‌ജിമാരുള്ളതില്‍ പത്താമത്തെ വനിതാ ജഡ്‌ജിയും ആദ്യത്തെ വനിതാ ചീഫ്‌ ജസ്റ്റീസുമാണു ജി. രോഹിണി. ഉസ്‌മാനിയ സര്‍വകലാശാലയില്‍ പഠിച്ച്‌, വിശാഖപട്ടണത്തെ ആന്ധ്രാ സര്‍വകലാശാലയില്‍നിന്നു നിയമബിരുദം നേടി. 1980-ല്‍ അഭിഭാഷകയായി. 1995-ല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകയായി നിയമിതയായി. 2001-ല്‍ അഡീഷന്‍ ജഡ്‌ജിയും 2002-ല്‍ സ്ഥിരം ജഡ്‌ജിയുമായി. 1955 ഏപ്രില്‍ 14നു വിശാഖപട്ടണത്താണ്‌ ജനിച്ചത്‌.