Breaking News

Trending right now:
Description
 
Apr 21, 2014

ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ ആര്യ വിപണിയില്‍

image
ആധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യയും കൂട്ടിയിണക്കി ടാറ്റാ മോട്ടോഴ്‌സ്‌ ആര്യയുടെ പുതിയ മോഡല്‍ പുറത്തിറക്കി. പുതിയ സ്റ്റൈലിലുള്ള ക്ലിയര്‍ ലെന്‍സ്‌ ടെയില്‍ ലാമ്പ്‌, ബ്ലാക്ക്‌ ബെസെല്‍ ഡബിള്‍ ബാരല്‍ ഹെഡ്‌ലാമ്പ്‌ എന്നിവ പുതിയ ആര്യയുടെ പുറമേനിന്നുള്ള രൂപം വളരെ ആകര്‍ഷകമാണ്‌. അകത്താകട്ടെ പുതിയ2.2 ലിറ്റര്‍ വേരികോര്‍ എഞ്ചിന്‍ മികച്ച പിക്കപ്പും വേഗത്തിലുള്ള പ്രതികരണങ്ങളും ഉറപ്പുവരുത്തുന്നു. 150 പി.എസിന്റെ അതിശക്‌തമായ ഔട്ട്‌പുട്ടും 320 എന്‍എമ്മിന്റെ ഉയര്‍ന്ന ലോ-എന്‍ഡ്‌ ടോര്‍ക്കുമാണ്‌ ഈ എഞ്ചിന്റെ പ്രത്യേകത. എആര്‍എഐ സര്‍ട്ടിഫൈ ചെയ്‌തിരിക്കുന്ന ലിറ്ററിന്‌ 15.05 കിലോമീറ്റര്‍ മൈലേജാണ്‌ ഈ എഞ്ചിന്‍ നല്‍കുക. 



ബീജ്‌ ഫാബ്രിക്കിന്റെ അപ്‌ഹോള്‍സ്റ്ററിയുള്ള മൃദുവായ ലെതര്‍ സീറ്റുകള്‍, ഡോര്‍ ട്രിമ്മുകള്‍, ഉയരം അഡ്‌ജസ്റ്റ്‌ ചെയ്യാന്‍ പറ്റുന്ന ഡ്രൈവര്‍ സീറ്റ്‌, ലെതര്‍ കവറുള്ള ടില്‍റ്റ്‌ ചെയ്യാന്‍ പറ്റുന്ന സ്റ്റിയറിംഗ്‌, ആധുനികമായ കാബിന്‍ എന്നിവയെല്ലാം ചേര്‍ന്ന്‌ ഏറ്റവും സുഖപ്രദമായ ഡ്രൈവിംഗാണ്‌ ഉറപ്പുവരുത്തുന്നത്‌.

പുതിയ ആര്യ മൂന്നു വേരിയന്റില്‍ ലഭ്യമാണ്‌ -പ|വര്‍ എല്‍എക്‌സ്‌, പ്ലെഷര്‍, പ്രൈഡ്‌ 4x4. 9.95 ലക്ഷം രൂപ മുതല്‍ ആര്യ ലഭ്യമാണ്‌.