Breaking News

Trending right now:
Description
 
Apr 20, 2014

മാതംഗി സത്യമൂര്‍ത്തിക്ക്‌ എം.എസ്‌.സുബലക്ഷ്‌മി പുരസ്‌കാരം

image കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തിക്ക്‌ എം.എസ്‌. സുബലക്ഷ്‌മി പുരസ്‌കാരം. വര്‍ക്കല ശ്രീകൃഷ്‌ണ നാട്യസംഗീത അക്കാദമിയും എം.എസ്‌. സുബ്ബലക്ഷ്‌മി ഫൗണ്ടേഷനുമാണ്‌ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. 10,001 രൂപയാണ്‌ അവാര്‍ഡ്‌ തുക. സുബ്ബലക്ഷ്‌മിയുടെ ചിത്രം ആലേഖനം ചെയ്‌ത ശില്‌പവും സമ്മാനിക്കും. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ചലച്ചിത്ര പുരസ്‌കാരത്തിനു കെപിഎസി ലളിതയെയും ശ്രീകൃഷ്‌ണ ചലച്ചിത്ര പ്രതിഭാ പുരസ്‌കാരത്തിനായി നടന്‍ സായ്‌കുമാറിനെയും തിരഞ്ഞെടുത്തു. ഇരുവര്‍ക്കും 25,001 രൂപയും പ്രശസ്‌തിപത്രവും നല്‍കും. ഒ. മാധവന്‍ പുരസ്‌കാരത്തിനായി ആര്‍ട്ടിസ്റ്റ്‌ സുജാതനെയും ശ്രീകൃഷ്‌ണ സംഗീതരത്‌ന പുരസ്‌കാരത്തിനായി വയലിനിസ്റ്റ്‌ പ്രഫ. സുബ്രഹ്മണ്യ ശര്‍മയെയും തെരഞ്ഞെടുത്തു (5,001 രൂപയും ശില്‌പവും). സാമൂഹ്യപ്രവര്‍ത്തകനും വ്യവസായിയുമായ കിളിമാനൂര്‍ ജി. ചന്ദ്രബാബുവിനു ശ്രീകൃഷ്‌ണ സത്‌ഭാവനാ പുരസ്‌കാരവും പിന്നണി ഗായകന്‍ ഫ്രാങ്കോയ്‌ക്കു ശീകൃഷ്‌ണ യുവസംഗീത പുസ്‌കാരവും (10,001 രൂപയും ശില്‍പ്പവും) നല്‍കും. മേയ്‌ നാലിനു വര്‍ക്കല മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമനും പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദനും പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.