Breaking News

Trending right now:
Description
 
Apr 20, 2014

കെസിബിസി ഈസ്റ്റര്‍ മംഗങ്ങള്‍ ആശംസിച്ചു

image സമാധാനത്തിന്റെയും പ്രത്യാശയുടെയും ഈശ്വരാനുഗ്രഹത്തിന്റെയും ഈസ്റ്റര്‍ മംഗളങ്ങള്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി എല്ലാവര്‍ക്കും ആശംസിച്ചു. അനന്തസ്‌നേഹത്തിന്റെ പ്രതീകമായ യേശുക്രിസ്‌തു തന്റെ ഉത്ഥാനത്തിലൂടെ ശാന്തിയുടെയും പ്രതീക്ഷയുടെയും നവ്യമായ സന്തോഷമാണു ലോകത്തിനു നല്‌കുന്നത്‌. നിരാലംബര്‍ക്കും പാര്‍ശ്വവത്‌കരിക്കപ്പെട്ടവര്‍ക്കുംവേണ്ടി ജീവിതം ബലിയര്‍പ്പിക്കുന്നവര്‍ അനശ്വരരായിത്തീരുമെന്ന്‌ ഉയിര്‍പ്പുതിരുനാള്‍ നമ്മെ പഠിപ്പിക്കുന്നു. നാം ആയിരിക്കുന്നിടത്തു നന്മ ചെയ്യുമ്പോള്‍ യേശുവിന്റെ ഉയിര്‍പ്പ്‌ നമ്മിലും സംഭവിക്കുന്നു. നമുക്ക്‌ സന്തോഷത്തോടെ ഈസ്റ്റര്‍ ആഘോഷിക്കാന്‍ സാധിക്കുമ്പോള്‍ ലോകത്തിലെ അനേകായിരങ്ങള്‍ക്ക്‌ ഉത്ഥാനത്തിരുനാളിന്റെ ആനന്ദം അനുഭവിക്കാന്‍ സാധിക്കുന്നില്ല എന്ന ചിന്ത പരസ്‌നേഹത്തിലേക്കു നമ്മെ നയിക്കട്ടെ. സാഹോദര്യവും ഐക്യവും സ്‌നേഹവും നന്മയും പങ്കുവയ്‌ക്കാനും വളര്‍ത്താനും ഉയിര്‍പ്പുതിരുനാളിലൂടെ എല്ലാവര്‍ക്കും സാധിക്കട്ടെയെന്നു കെസിബിസി പ്രസിഡന്റ്‌ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ, വൈസ്‌ പ്രസിഡന്റ്‌ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, സെക്രട്ടറി ജനറല്‍ ബിഷപ്‌ ഡോ.ജോസഫ്‌ കരിയില്‍ എന്നിവര്‍ സംയുക്തമായി ആശം സിച്ചു.