Breaking News

Trending right now:
Description
 
Nov 12, 2012

കേരളത്തിലെ ബിവറേജ്‌ ഷോപ്പില്‍ വനിതകള്‍ക്ക്‌ പ്രത്യേക ക്യു അനുവദിക്കേണ്ടി വരും

image കേരളത്തിലെ പുരുഷന്മാര്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങള്‍ ഭാഗ്യമുള്ള ഒരു ഭര്‍ത്താവാണെങ്കില്‍ വെള്ളമടിക്കാന്‍ കൂട്ടുകാരെ കമ്പനിയ്‌ക്കായി തേടേണ്ടി വരില്ല, ചിലപ്പോള്‍ നിങ്ങളുടെ ഭാര്യ തന്നെ നിങ്ങള്‍ക്ക്‌ രണ്ട്‌ പെഗ്ഗ്‌ അടിക്കാന്‍ കമ്പനി തന്നേക്കും. കേരളത്തില്‍ ഈ അടുത്തകാലത്തായി സ്‌ത്രീ മദ്യപാനികളുടെ എണ്ണം കൂടുന്നതായി ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ കണ്ടെത്തല്‍. കേരളത്തില്‍ മദ്യം കഴിക്കുന്ന എട്ടു ലക്ഷം സ്‌ത്രീകള്‍ ഉണ്ടെന്നാണ്‌ ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. 

പുരുഷ- സ്‌ത്രീ അനുപാതത്തില്‍ സ്‌ത്രീകള്‍ മുന്നിട്ടു നില്‌ക്കുന്ന കേരളത്തില്‍, സ്‌ത്രീകളില്‍ 30 ശതമാനവും മദ്യപാനികളാണെന്നാണ്‌ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. 67 ഗ്രാമങ്ങളിലും 17 നഗരങ്ങളിലുമാണ്‌ സര്‍വ്വേ നടത്തിയത്‌. അയ്യോ ചേട്ടാ മദ്യപിക്കരുതെന്ന്‌ പറയുന്ന പെണ്ണുങ്ങളുടെ എണ്ണം കുറഞ്ഞുവെന്നും പകരം എനിക്കു കൂടി ഒന്നൊഴിച്ചേക്കു ചേട്ടാ എന്നു പറയുന്ന യുവതികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം കൂടി വരുന്നതായി സര്‍വ്വേ ചൂണ്ടികാണിക്കുന്നത്‌.ബാറുകളില്‍ പോകുന്ന യുവദമ്പതികളുടെ എണ്ണം കൂടുന്നുവെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. 

വല്ലപ്പോഴും മദ്യപിക്കുന്ന സ്‌ത്രീകള്‍ അഞ്ചു ശതമാനമാണ്‌. എന്നാല്‍ സ്ഥിരം മദ്യപാനികളായ സ്‌ത്രീകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്ടാകുന്നുവെന്നാണ്‌ കണ്ടെത്തല്‍. സ്‌ത്രീ മദ്യപാനം സാമ്പത്തികമായി പിന്നോക്ക നില്‌ക്കുന്നവരിലും ആദിവാസികളിലും ഹൈ പ്രഫഷണലുകള്‍ക്കിടയിലുമാണ്‌ ഇപ്പോള്‍ കൂടുതല്‍. 

കേരളത്തില്‍ പ്രതിവര്‍ഷം മൂവായിരം കോടിയാണ്‌ ഭക്ഷണത്തിനായി ചിലവാക്കുന്നതെങ്കില്‍ പതിനയ്യായിരം കോടി രൂപയാണ്‌ മദ്യത്തിനായി ഒരു വര്‍ഷം ഒഴുക്കുന്നത്‌.
പല വന്‍കിട ബാറുകളും സ്‌ത്രീകള്‍ക്ക്‌ ആദ്യത്തെ പെഗ്‌ സൗജന്യം എന്ന ഓഫറിലൂടെയാണ്‌ സ്‌ത്രീകളെ മദ്യപാനത്തിലേയ്‌ക്ക്‌ ആകര്‍ഷിക്കുന്നത്‌.

മദ്യപാനികളില്‍ കരള്‍ രോഗം, പ്രമേഹം, രക്തസമര്‍ദ്ധം എന്നിവ വര്‍ധിക്കുന്നുവെന്നതാണ്‌ കണ്ടെത്തല്‍.
ശിഥിലമായ ദാമ്പത്യവും കഠിന മാനസിക സമ്മര്‍ദ്ധമുള്ള ജോലിയും ബാര്‍ സംസ്‌ക്കാരത്തിലേയ്‌ക്ക്‌ സ്‌ത്രീകളെ ആകര്‍ഷിച്ചതായി കണ്ടെത്തിയിരിക്കുന്നു. 

ശാസ്‌ത്ര സാഹിത്യ പരിഷത്തന്റെ സര്‍വ്വേ തുടരുകയാണ്‌. അടുത്തയാഴ്‌ചയോടെ ആദ്യ റിപ്പോര്‍ട്ട്‌ വരുമെന്നാണ്‌ റിപ്പോര്‍ട്ട്‌.