Breaking News

Trending right now:
Description
 
Apr 19, 2014

ഓഡ്രിക്‌ തോമസിന്റെ ഏഴാം ചരമദിനം തിങ്കളാഴ്‌ച

image കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ ഓസ്‌ട്രേലിയയില്‍ നിര്യാതനായ മാസ്‌റ്റര്‍ ഓഡ്രിക്‌ തോമസിന്റെ ഏഴാം ചരമദിനാചരണം വെസ്‌റ്റ്‌മെഡ്‌ സേക്രഡ്‌ ഹാര്‍ട്ട്‌ പാരിഷില്‍ 21-ന്‌ തിങ്കളാഴ്‌ച രാവിലെ എട്ടിന്‌ നടത്തപ്പെടും. ഫാ. ജോസ്‌ മഞ്ഞളി മുഖ്യ കാര്‍മികനായിരിക്കുമെന്ന്‌ പരമറ്റ രൂപതയിലെ സെന്റ്‌ അല്‍ഫോന്‍സാ കാത്തലിക്‌ കമ്യൂണിറ്റിയിലെ ഫാ. ജോയി ചുക്കനാനിക്കല്‍ അറിയിച്ചു.

വ്യാഴാഴ്‌ചയായിരുന്നു ഓഡ്രികിന്റെ സംസ്‌കാരം. ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ പുതിയ ഇടയന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ചരമശുശ്രൂഷകള്‍ക്കു നേതൃത്വം നല്‌കി.