Breaking News

Trending right now:
Description
 
Apr 19, 2014

സ്‌നേഹപ്പുഞ്ചിരിയായി ഓര്‍മകളില്‍ നിറയുന്ന ഓഡ്രിക്‌

ജോമോന്‍ വര്‍ഗീസ്‌
image വെസ്‌റ്റ്‌ മീഡിയ പബ്ലിക്‌ സ്‌കൂളിലെ കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥിയായിരുന്നു നാലു വയസുകാരനായ ഓഡ്രിക്‌. ചേട്ടന്‍ ഓസ്‌റ്റിനൊപ്പം വെസ്റ്റ്‌ മാഡിയ സേക്രഡ്‌ ഹാര്‍ട്ട്‌ ദേവാലയത്തിലെ ആരാധനയ്‌ക്കുശേഷം വീട്ടിലേയ്‌ക്കു മടങ്ങവേ അശ്രദ്ധമായി തിരിഞ്ഞുവന്ന ഒരു കാറിനടിയില്‍പ്പെട്ട്‌ ദാരുണമായി മരിക്കുകയായിരുന്നു.

ഈ പ്രതിസന്ധിഘട്ടത്തില്‍, മലയാളികളുടെ പ്രത്യേകിച്ച്‌ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ കൂട്ടായ്‌മയും ഐക്യവും സ്‌നേഹവും ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. ബന്ധുക്കള്‍ ആരും ഓസ്‌ട്രേലിയയില്‍ ഇല്ലാത്ത തോമസിനും ഡാലിക്കും അനേകര്‍ വീട്ടുകാരും അയല്‍ക്കാരും കുടുംബക്കാരും ബന്ധുക്കളും സ്‌നേഹിതരുമൊക്കെയായി മാറി. ആഴ്‌ചകള്‍ എടുക്കുമായിരുന്ന മൃതസംസ്‌കാര ശുശ്രൂഷകള്‍ രണ്ടാഴ്‌ചക്കുള്ളില്‍ പൂര്‍ത്തീകരിക്കാനായി. ഒത്തിരി മനുഷ്യരുടെ നിസ്വാര്‍ത്ഥമായ സ്‌നേഹസഹകരണങ്ങള്‍ ലഭിച്ചു. സീറോ മലബാര്‍ കമ്മ്യൂണിറ്റി, മലയാളി അസോസിയേഷന്‍, ജീസസ്‌ യൂത്ത്‌ എന്നീ സംഘടനകളെല്ലാം ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ സഹായിക്കാന്‍ മുന്നിട്ടുനിന്നു.

മെല്‍ബണ്‍ രൂപതയുടെ പുതിയ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ പിതാവ്‌ ബുധനാഴ്‌ചയും വ്യാഴാഴ്‌ചയും കുടുംബത്തോടൊപ്പമുണ്ടായിരുന്നു. പെസഹ വ്യാഴാഴ്‌ച ആയിരുന്നിട്ടുകൂടി ബോസ്‌കോ പുത്തൂര്‍ പിതാവ്‌ മൃതസംസ്‌കാര ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കാനെത്തി. ഈ പ്രതിസന്ധിഘട്ടത്തില്‍ തളര്‍ന്നുപോയ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും പ്രതിസന്ധിഘട്ടത്തില്‍ ആശ്വസിപ്പിക്കാനും പിതാവും ഒത്തിരി നല്ല മനുഷ്യരും ആത്മാര്‍ത്ഥമായി പരിശ്രമിച്ചു.

ഓഡ്രിക്കിനെക്കുറിച്ച്‌ ഒരു വാക്ക്‌

സദാ പ്രസന്നനായിരുന്ന മറ്റുള്ളവരെക്കുറിച്ച്‌ കരുതല്‍ ഉണ്ടായിരുന്ന കുഞ്ഞായിരുന്നു ഓഡ്രിക്ക്‌. മരിക്കുന്നതിന്‌ നാലു ദിവസം മുമ്പ്‌ നടന്ന ഒരു സംഭവം ഇപ്പോഴും എന്റെ മനസില്‍ മായാതെ നില്‍ക്കുന്നു. വെള്ളിയാഴ്‌ച അത്യാവശ്യമായി ലിവര്‍പൂള്‍ പള്ളി വികാരിയച്ചനെ കാണുന്നതിനായി എനിക്ക്‌ പോകേണ്ടി വന്നപ്പോള്‍ എന്റെ മൂന്നുകുട്ടികളെയും തോമസിന്റെയും ഡാലിയുടെയും വീട്ടില്‍ കുറച്ചുസമയം നിര്‍ത്തേണ്ടിവന്നു. രണ്ടുമണിക്കൂറിനുശേഷം ഞാന്‍ എന്റെ നാലാമത്തെ കുഞ്ഞ്‌ രണ്ടു വയസുകാരന്‍ ഏബ്രാഹാമുമായി ഓഡ്രിക്കിന്റെ വീട്ടിലേയ്‌ക്ക്‌ വന്ന്‌ ധൃതിയില്‍ കുട്ടികളെ തിരിച്ചുപോകാന്‍ തുടങ്ങിയപ്പോള്‍ ഓഡ്രിക്‌ പറഞ്ഞു. "അങ്കിള്‍, അമ്മ ദോശ ഉണ്ടാക്കുന്നുണ്ട്‌. ഉണ്ണിക്ക്‌ ഒരു ദോശ കൊടുത്തിട്ട്‌ കൊണ്ടുപോകാം, പ്ലീസ്‌." ഒരു നാലു വയസുകാരനില്‍നിന്ന്‌ പ്രതീക്ഷിക്കാത്ത പക്വതയും സംസാരത്തിലെ സ്‌നേഹവും എന്നെ പിടിച്ചിരുത്തി. ഓഡ്രിക്കിനെ അടുത്തറിയാവുന്ന നിങ്ങള്‍ക്ക്‌ പലര്‍ക്കും ഇതില്‍ വലിയ അത്ഭുതം ഉണ്ടാകില്ല. ഓഡ്രിക്‌ എന്നും സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും വലിയ അനുഭവമായിരുന്നു.

ഹൃദയഭേദകമായ സഹനങ്ങള്‍ക്കിടയിലും അമ്മ ഡാലിയുടെ പ്രതികരണങ്ങള്‍ നല്ലൊരു മാതൃകയായി. ദൈവം തന്നു, ദൈവം എടുത്തു.. കുഞ്ഞിന്റെ മരണത്തിന്‌ കാരണമായ വാഹനം ഓടിച്ച ലേഡി ഡ്രൈവറോട്‌ ക്ഷമിക്കുന്നു... അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, അവരെ ഒരിക്കല്‍കൂടി നേരില്‍ കാണണം... ഇതായിരുന്നു ഡാലി പറഞ്ഞത്‌. ക്ഷമയുടെയും സ്‌നേഹത്തിന്റെയും നേര്‍സാക്ഷ്യമായി ഡാലിയുടെ വാക്കുകള്‍.

ഓഡ്രിക്കിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച വെസ്‌റ്റ്‌മീഡ്‌ ഹോസ്‌പിറ്റലിലെ ഡോക്ടര്‍മാരോടും മറ്റ്‌ ജീവനക്കാരോടും മരണാനന്തരം നടപടികള്‍ പൂര്‍ത്തിയാക്കിയ പോലീസ്‌, ഫോറന്‍സിക്‌ വകുപ്പ്‌ അധികൃതരോടും കൊറോണര്‍ ഓഫീസിനും ഫ്യൂണറല്‍ ഡയറക്ടേഴ്‌സിനും പ്രാര്‍ത്ഥനയിലും സഹായത്തിനും ഒപ്പം നിന്ന എല്ലാവര്‍ക്കും പ്രത്യേകിച്ച്‌ സീറോമലബാര്‍ കമ്യൂണിറ്റി ട്രസ്‌റ്റികളോടും മലയാളി അസോസിയേഷന്‍ ഭാരവാഹികളോഠും തോമസിന്റെയും ഡാലിയുടെയും പേരില്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.