Breaking News

Trending right now:
Description
 
Apr 19, 2014

വാഹനാപകടത്തില്‍ ഓസ്‌ട്രേലിയയില്‍ മരിച്ച അഞ്ചു വയസുകാരന്‍ ഓഡ്രിക്‌ തോമസിന്‌ കണ്ണീരോടെ വിട

ജോമോന്‍ വര്‍ഗീസ്‌, ജയിംസ്‌ ജോസഫ്‌
image ഓസ്‌ട്രേലിയയിലെ വെസ്‌റ്റ്‌മെഡിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മരിച്ച അഞ്ചുവയസുകാരന്‍ ഓഡ്രിക്‌ തോമസിന്‌ കണ്ണീരില്‍ കുതിര്‍ യാത്രാമൊഴി. ഇന്ത്യയില്‍നിന്നും എട്ടുമാസം മുമ്പുമാത്രം ഓസ്‌ട്രേലിയയിലെത്തിയ തോമസ്‌ കൊമ്പന്റെയും ഡാലി തോമസിന്റെ മകനാണ്‌ ഓഡ്രിക്‌. തൃശൂര്‍ പാലുവെ ചെറുവത്തൂര്‍ കുടുംബാംഗമാണ്‌ ഡാലി. കോയമ്പത്തൂരില്‍നിന്നാണ്‌ ഓസ്‌ട്രേലിയയിലെത്തി ജോലി കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലായിരുന്നു ഈ ദമ്പതികള്‍.

ബുധനാഴ്‌ച രാത്രി എട്ടു മുതല്‍ പത്തുവരെ പരമറ്റ ഗാര്‍ഡിയന്‍ ഫ്യൂണറല്‍സില്‍ നിരവധിപേര്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. വെസ്‌റ്റ്‌മെഡ്‌ സേക്രട്ട്‌ ഹാര്‍ട്ട്‌ ചര്‍ച്ചിലെ ശുശ്രൂഷകള്‍ക്കു ശേഷം ലെപ്പിംഗ്‌ടണ്‍ സിമട്രിയിലായിരുന്നു സംസ്‌കാരം. സംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ കാര്‍മികത്വം വഹിച്ചു.

br />വെസ്റ്റ്‌മെഡിലെ 4/5 റെയില്‍വേ പരേഡിലെ വസതിയിലും ഒട്ടേറെ സുഹൃത്തുക്കളെത്തി ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്‌തു. ദമ്പതികളെ സഹായിക്കുന്നതിനായി ഒട്ടേറെപ്പേര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന്‌ വെസ്‌റ്റേണ്‍ സിഡ്‌നി മലയാളി അസോസിയേഷനുവേണ്ടി ജയിംസ്‌ ജോസഫ്‌ അറിയിച്ചു (ഫോണ്‍: 0418 445027, Western Sydney Malayalee Association, BSB: 062-268, A/c: 10376511, Ref: Funeral)









കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 8626 8058