Breaking News

Trending right now:
Description
 
Apr 18, 2014

ഖത്തര്‍ എയര്‍വേയ്‌സില്‍ യാത്ര ചെയ്യവെ ചൂടു ചായ വീണ്‌ യാത്രക്കാരന്റെ നെഞ്ച്‌ പൊള്ളിപ്പൊളിഞ്ഞു

Evana Peter
image ഒരു നിമിഷത്തെ അശ്രദ്ധയില്‍ വിമാനയാത്രക്കാരന്റെ നെഞ്ച്‌ പൊള്ളി. ചൂട്‌ ചായ നല്‌കാനായി എയര്‍ സ്‌റ്റുവാര്‍ഡ്‌ കുനിയുമ്പോള്‍ മുന്‍ സീറ്റിലെ യാത്രക്കാരന്‍ സീറ്റ്‌ പിന്നിലേയ്‌ക്ക്‌ നീക്കിയതാണ്‌ പ്രശ്‌നമായത്‌. തിളച്ച ചായ എയര്‍ സ്‌റ്റുവാര്‍ഡിന്റെ കൈയില്‍നിന്നും യാത്രക്കാരന്റെ നെഞ്ചിലേയ്‌ക്ക്‌ വീണു. ഖത്തര്‍ എയര്‍വേയ്‌സ്‌ വിമാനത്തിലാണ്‌ സംഭവം. നെഞ്ചത്ത്‌ തേയ്‌ക്കാന്‍ ജെല്ലും കഴിക്കാന്‍ പാരസെറ്റാമോളും നല്‌കിയെങ്കിലും നെഞ്ച്‌ പൊള്ളിക്കുടുന്ന്‌ കടുത്ത വേദനയിലായിരുന്ന തന്നെ ആശ്വസിപ്പിക്കാന്‍ വിമാന ജീവനക്കാര്‍ ശ്രമിച്ചില്ലെന്ന്‌ നാല്‍പ്പതുകാരനായ ഖിസാര്‍ ഖയത്‌ പറയുന്നു. പാക്കിസ്ഥാനില്‍നിന്ന്‌ ദോഹ വഴി മാഞ്ചസ്‌റ്ററിലേയ്‌ക്ക്‌ യാത്ര ചെയ്യുമ്പോഴാണ്‌ സംഭവം. വിമാനക്കമ്പനിയില്‍നിന്ന്‌ ക്ഷമാപണവും ഉണ്ടായില്ല. ഇതിനെതിരേ ഔദ്യോഗികമായി പരാതിപ്പെടുകയും രണ്ടുതവണ ഈമെയില്‍ അയയ്‌ക്കുകയും ചെയ്‌തെങ്കിലും മറുപടി ഉണ്ടായില്ല.

അമ്മയുമൊത്തായിരുന്നു ഖയത്‌ യാത്ര ചെയ്‌തിരുന്നത്‌. അമ്മയ്‌ക്ക്‌ ചായ നല്‌കാന്‍ എയര്‍ സ്‌റ്റുവാര്‍ഡ്‌ എത്തിയപ്പോഴായിരുന്നു അപകടം. വിമാനത്തില്‍ രണ്ട്‌ ഡോക്ടര്‍മാര്‍ യാത്രചെയ്യുന്നുണ്ടായിരുന്നു. ഇവര്‍ പരിശോധിച്ച്‌ പൊള്ളല്‍ സാരമായുള്ളതാണെന്നുംകാര്യമായ മരുന്നു നല്‌കണമെന്നും ആവശ്യപ്പെട്ടിരുന്നു.


ഇപ്പോള്‍ ഷര്‍ട്ട്‌ ധരിക്കാനോ ജോലിക്കു പോകാനോ വയ്യാത്ത അവസ്ഥയിലാണ്‌ ഖയത്‌. തികഞ്ഞ അവഗണനയാണ്‌ എയര്‍ലൈന്‍ അധികൃതരില്‍നിന്ന്‌ ഉണ്ടായതെന്ന്‌ ഖയത്‌ പറയുന്നു.